ജോൺസൺ ചെറിയാൻ.
ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പടക്കശാലയിൽ പൊട്ടിത്തെറിരണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേർ മരിച്ചു. കാഞ്ചീപുരത്തെ കുരുവിമലൈയിൽ ഇന്നു ഉച്ചയോടെയാണ് അപകടമുണ്ടായത്. 15 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റ 3 പേരുടെ നില ഗുരുതരമെന്നാണ് വിവരം. പരുക്കേറ്റവരെ കാഞ്ചീപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണങ്ങാനിട്ടിരുന്ന പടക്കങ്ങൾ തീപിടിച്ച് പെട്ടിത്തെറിച്ചതാണെന്നാണ് സൂചന. അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. അതേസമയം, സുരക്ഷാ സംവിധാനങ്ങൾ
ഒരുക്കാത്തതിന് പടക്ക നിർമാണശാല ഉടമ നരേന്ദ്രകുമാറിനെ അറസ്റ്റ് ചെയ്തു.