Saturday, December 28, 2024
HomeKeralaന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിച്ച ഇടത് സർക്കാറിന്റെ വഞ്ചനക്കെതിരെ സോളിഡാരിറ്റി പ്രക്ഷോഭത്തിലേക്ക്.

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിച്ച ഇടത് സർക്കാറിന്റെ വഞ്ചനക്കെതിരെ സോളിഡാരിറ്റി പ്രക്ഷോഭത്തിലേക്ക്.

സോളിഡാരിറ്റി മലപ്പുറം.
മലപ്പുറം : യുവതയുടെ അഭിമാനസാക്ഷ്യം എന്ന തലക്കട്ടിൽ സോളിഡാരിറ്റി പ്രവർത്തക സംഗമം   സങ്കടിപ്പിച്ചു.
സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിച്ച ഇടത് സർക്കാറിന്റെ വഞ്ചനക്കെതിരെ സോളിഡാരിറ്റി *ബഹുജന സംഗമം* സംഘടിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമ്മിതി അംഗവും ജില്ലാ പ്രസിഡൻ്റുമായി ഡോ അബ്ദുൽ ബാസിത് പി പി പോളിസി വിശദീകരിച്ചു.  ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി സി എച്ച് ബഷീർ സമാപനം നിർവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കോടൂർ അധ്യക്ഷത വഹിച്ചു.
സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ കാരക്കുന്ന്, ജില്ലാ സെക്രട്ടറിമാരായ ജസീം സുൽത്താൻ, സബിക് വെട്ടം അബ്ദുൽ വാഹിദ്, യാസിർ കൊണ്ടോട്ടി, അമീൻ വേങ്ങര  എന്നിവർ വിവിധ സെക്ഷനിൽ സംസാരിച്ചു.
RELATED ARTICLES

Most Popular

Recent Comments