Friday, November 29, 2024
HomeAmericaഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ പ്രതിക്കു ജാമ്യമില്ലാ.

ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ പ്രതിക്കു ജാമ്യമില്ലാ.

പി പി ചെറിയാൻ

ചിക്കാഗോ:ബുധനാഴ്ച ചിക്കാഗോ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തപ്പെട്ട  സ്റ്റീവൻ മൊണ്ടാനോയ്‌നെ (18)  ജാമ്യം നൽകാതെ  ജയിലിൽ അടയ്ക്കാൻ ജഡ്‌ജി ഉത്തരവിട്ടു.ബുധനാഴ്ച ഉണ്ടായ വെടിവെപ്പിൽ ചിക്കാഗോ പോലീസ് ഓഫീസർ ആൻഡ്രസ് വാസ്‌ക്വെസ്-ലാസ്സോയാണ്(32) കൊല്ലപ്പെട്ടത്

ഷിക്കാഗോയിൽ നിന്നുള്ള സ്റ്റീവൻ മൊണ്ടാനോയ്‌ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്യുന്നതിൽ ഇടപെടൽ, തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയപ്പോളാണ്കുക്ക് കൗണ്ടി ജഡ്ജി മൊണ്ടാനോയുടെ ബോണ്ട് നിരസിച്ചതായി അറിയിച്ചത്

മൊണ്ടാനോ ഡേറ്റിംഗ് നടത്തുന്ന 37 കാരിയായ സ്ത്രീയുമായി അവരുടെ ബന്ധത്തെക്കുറിച്ചും തർക്കിക്കാൻ തുടങ്ങുകയും വഴിയിൽ നിന്ന് മാറിയ കാമുകിയെ ആക്രമിക്കാൻ ശ്രമിക്കുകയും തുടർന്ന് തോക്ക് എടുക്കുമെന്ന് ഭീഷണിപ്പെടുതുകയും ചെയ്തതായി പ്രോസിക്യൂട്ടർമാർ ജാമ്യത്തെ എതിർത്ത് വാദിച്ചു

മൊണ്ടാനോയുടെ കാമുകി വീട്ടിൽ നിന്ന് ഇറങ്ങി 911 എന്ന നമ്പറിലേക്ക് ഡയൽ ചെയ്തു, അയാളുടെ പക്കൽ തോക്കുണ്ടെന്ന് അറിയിക്കുകയായിരുന്നു, പ്രോസിക്യൂട്ടർമാർ പറഞ്ഞതനുസരിച്ച്, അയാൾ അവളെ പിന്തുടരുകയും അവളുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചെടുത്ത്‌  വലിച്ചെറിയുകയും ചെയ്തു . തുടർന്ന് ഇരുവരും വീട്ടിലേക്ക് തിരികെ പോയി തർക്കം തുടരുകയും ചെയ്‌തു

പോലീസ് എത്തിയപ്പോൾ, മൊണ്ടാനോ ഇടവഴിയിലേക്ക് ഓടുന്നതും തോക്കെന്ന് കരുതുന്ന സാധനം കൈവശം വയ്ക്കുന്നതും കണ്ടതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.

മൊണ്ടാനോ ഒരു തോക്കും മാഗസിനും അയൽവാസികളുടെ വീടിനു മുന്നിൽ ഉപേക്ഷിച്ചു, അത് തിരികെ എടുക്കുകയും മാഗസിൻ പിസ്റ്റളിൽ ഇടുകയും ചെയ്തു, പ്രോസിക്യൂട്ടർമാർ പറഞ്ഞു. അവർ നിൽക്കുന്ന ഗാരേജിൽ തോക്ക് ഒളിപ്പിക്കാൻ കഴിയുമോ എന്ന് അയാൾ അയൽക്കാരോട് ചോദിച്ചു, പക്ഷേ അവർ ഇല്ല എന്ന് പറഞ്ഞു.തുടർന്ന് അവിടെനിന്നും വീടിന്റെ  മുറ്റത്തേക്ക് ഓടി.

മോണ്ടാനോ ഓടുന്നത് കണ്ട് വാസ്ക്വെസ് ലാസ്സോ തന്റെ കാറിൽ നിന്ന് ഇറങ്ങി, മൊണ്ടാനോയെ പിൻതുടർന്നു  ഓടുന്നത് നിർത്താൻ ഒന്നിലധികം കമാൻഡുകൾ വിളിച്ചു പറഞ്ഞു  എന്നാൽ മൊണ്ടാനോ നിരസിച്ചു.
വാസ്‌ക്വെസ് ലാസ്സോ തന്നെ പിന്തുടരുന്നത്  മൊണ്ടാനോ കണ്ടപ്പോൾ,  തന്റെ പിസ്റ്റൾ എടുത്തു ഉദ്യോഗസ്ഥനെതിരെ ചൂണ്ടി വെടിയുതിർക്കുകയായിരുന്നു  തിരികെ വെടിവയ്ക്കാൻ ഉദ്യോഗസ്ഥനും നിർബന്ധിതനായി

വാസ്ക്വെസ്-ലാസ്സോ രണ്ട് ഷോട്ടുകൾ ഉതിർക്കുകയും മൊണ്ടാനോയുടെ മുഖത്തു വെടിയേൽക്കുകയും ചെയ്തു  ചെയ്തു. വെടിവയ്പ്പ് നടക്കുമ്പോൾ, സമീപത്തെ കളിസ്ഥലത്ത് നിരവധി കുട്ടികൾ ഉണ്ടായിരുന്നു,

ഓടിയെത്തിയ ഉദ്യോഗസ്ഥർ വാസ്‌ക്വസ്-ലാസ്സോയെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ പക്ഷെ  രക്ഷിക്കാനായില്ല .വെടിവയ്പിൽ പരിക്കേറ്റ മൊണ്ടാനയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments