ചിക്കാഗോ: ചിക്കാഗോ സിറ്റിയുടെ ചരിത്രത്തെ മാറ്റിമറിച്ചുകൊണ്ട് ആദ്യമായി ഭരണത്തിലേറിയ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ മേയര്‍ ലോറി ലൈറ്റ്ഫുട്ട് തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് രണ്ടാമുഴം എന്ന സ്വപ്‌നം ബാക്കിവച്ചുകൊണ്ടു പുറത്തേക്ക്.അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ മുന്‍പന്തിയിലാണ് ചിക്കാഗോയുടെ സ്ഥാനം. 2022 ല്‍ 695 പേരാണ് ചിക്കാഗോയില്‍ കൊല്ലപ്പെട്ടത്. ക്രൈം റേറ്റ് കുറക്കുക എന്ന പ്രഖ്യാപിത നയങ്ങളുമായാണ് വര്ഷങ്ങളായി തെരെഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ എത്താറുള്ളത്. ഇത്തവണയും അതിന്മാറ്റമില്ല. പോള്‍ വാലസും ബ്രാണ്ടന്‍ ജോണ്‍സണും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ലോറി ലൈറ്റ്ഫുട്ടിന്റെ മുഖ്യ വിമര്‍ശകര്‍ തന്നെയായിരുന്നു.