Dr. അമാനുള്ള വടക്കങ്ങര
ദോഹ.നിസാര്‍ സെയ്ദിനും അഷ്റഫ് താമരശ്ശേരിക്കും അന്‍സാര്‍ കൊയിലാണ്ടിക്കും യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം.
യു.എ.ഇയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാവിഷന്‍ മാനേജിംഗ് ഡയറക്ടര്‍, ദുബൈ വാര്‍ത്ത ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ നിസാര്‍ സെയ്ദ് സജീവമായ മാധ്യമ ഇടപെടലുകളിലൂടെ സാംസ്‌കാരിക രംഗത്ത് ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന പൊതുപ്രവര്‍ത്തകനാണ്. ദുബൈ സാംസ്‌കാരിക വകുപ്പിന്റെ ക്രിയേറ്റീവ് കാറ്റഗറിയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച അദ്ദേഹം കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ചെയ്യുന്ന മാധ്യമ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് തെരഞ്ഞെടുത്തതെന്ന് യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു.
യു.എ.ഇ.യില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അഷ്റഫ് താമരശ്ശേരിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
കല, സാംസ്‌കാരിക രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഒരു മികച്ച സംഘാടകനും സംരംഭകനും കൂടിയായ അന്‍സാര്‍ കൊയിലാണ്ടിയെ അവാര്‍ഡിന് പരിഗണിച്ചത്. മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.