Sunday, February 15, 2026
HomeAmericaസംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവില കുറഞ്ഞു.

സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവില കുറഞ്ഞു.

ജോൺസൺ ചെറിയാൻ.  

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്.ഇതോടെ ഗ്രാമിന് 5,250 രൂപയിലും പവന് 42,000 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5,310 രൂപയിലും പവന് 42,480 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് ഇന്നലെ മുന്നേറിയത് സ്വർണത്തിന് തിരുത്തൽ നൽകി.1950 ഡോളറിൽ നിന്നും 1932 ഡോളറിലേക്കിറങ്ങിയ രാജ്യാന്തര സ്വർണ വിലയ്ക്ക് ഇന്നത്തെ അമേരിക്കൻ പിസിഇ ഡേറ്റയും നിർണായകമാണ്.

RELATED ARTICLES

Most Popular

Recent Comments