ജോൺസൺ ചെറിയാൻ.
പത്തനംതിട്ട : ശബരിമലയില്‍ നാണയമെണ്ണിത്തീര്‍ക്കാന്‍ യന്ത്രസഹായം വേണമെന്ന് ജീവനക്കാരുടെ സംഘടന.നിലവില്‍ രണ്ടുമാസം എണ്ണിയാലും തീരാത്തത്ര നാണയമാണ് ശബരിമലയില്‍ കുന്നുകൂടിയിരിക്കുന്നത്.തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചു.
കോവിഡ് കാലത്തിനു ശേഷമെത്തിയ തീര്‍ഥാടനകാലത്ത് കാണിക്ക നിറഞ്ഞു കവിഞ്ഞു.ജീവനക്കാര്‍ എണ്ണിയിട്ടും തീരുന്നില്ല.ജനുവരി 25ന് മുന്‍പ് എണ്ണിത്തീര്‍ക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.നോട്ടും നാണയവുമായി ചേര്‍ന്ന് 119 കോടിയാണ് ഇതുവരെ എണ്ണിയത്.നാണയങ്ങളുടെ മൂന്നില്‍ രണ്ട് കൂമ്പാരം ഇനിയും ബാക്കിയാണ്.യന്ത്രസഹായം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.