ജോൺസൺ ചെറിയാൻ.
മലപ്പുറം : പുതുപൊന്നാനിയിൽ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിച്ച് കാർ യാത്രക്കാരൻ മരിച്ചു.കാറിലുണ്ടായിരുന്ന 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു.ഇടുക്കി ചെറുതോണി സ്വദേശി ജോവിഷ് ആണ് മരിച്ചത്.
ഇന്നു പുലർച്ചെ 5നാണ് അപകടം.ഇവരെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രി, എടപ്പാളിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ കാർ പൂർണമായി തകർന്നു.