ജയപ്രകാശ് നായർ.
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് കെ ചന്ദ്രശേഖരൻ നായർ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതൽ സജീവ പ്രവർത്തകനും വിവിധ പദവികളും അലങ്കരിച്ചിട്ടുണ്ട്.
ന്യൂജേഴ്സിയിലെ ടീനെക്കിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. ഭാര്യ: തങ്കമ്മ നായർ. സുനിത, ഹേമ, ജയ് നായർ എന്നിവർ മക്കളാണ്.
ജനുവരി 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ സംസ്ക്കാരച്ചടങ്ങുകൾ വസതിയായ തൃശ്ശൂരിലുള്ള വഴനിയിൽ (ശാന്തിഘട്ടിനു സമീപം) കോർമത്ത് വീട്ടിൽ വെച്ച് നടക്കുന്നതാണ്.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ