Monday, June 16, 2025
HomeAmericaസംസ്ഥാനത്ത് മാസ്ക് ഒരു മാസം കൂടി.

സംസ്ഥാനത്ത് മാസ്ക് ഒരു മാസം കൂടി.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നത് ഒരു മാസത്തേക്കു കൂടി ദീർഘിപ്പിച്ച് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്.ഓഫിസുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങൾ, ജനങ്ങൾ ഒത്തുചേരുന്ന ഇടങ്ങൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കണം.

സ്ഥാപനങ്ങൾ, തിയറ്ററുകൾ, കടകൾ, ചടങ്ങുകൾ എന്നിവിടങ്ങളിൽ സാനിറ്റൈസർ നിർബന്ധമാണ്.ഈ നിയമങ്ങൾ നിലവിലുണ്ടെന്നും കാലാവധി തീരാറായതു കൊണ്ടു ദീ‍ർഘിപ്പിക്കാനാണ് ഉത്തരവെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.സംസ്ഥാനത്ത് കോവിഡ് പ്രതിദിന ശരാശരി കേസുകൾ അൻപതിൽ താഴെ ആയിട്ടുണ്ട്. ഞായറാഴ്ച 32 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

RELATED ARTICLES

Most Popular

Recent Comments