ജോൺസൺ ചെറിയാൻ.
ന്യൂഡൽഹി : ബോംബുണ്ടെന്ന ഫോൺ സന്ദേശത്തെ തുടർന്ന് ഡൽഹി– പുണെ സ്പൈസ്ജെറ്റ് വിമാനത്തിൽ പരിശോധന.വ്യാഴാഴ്ച വൈകിട്ട് ആറരയ്ക്കാണ് വിമാനം ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയരേണ്ടിയിരുന്നത്. എന്നാൽ ഭീഷണി സന്ദേശം വന്നതോടെ യാത്രക്കാരെ കയറ്റുന്നത് താൽക്കാലികമായി നിർത്തിവച്ച് ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയായിരുന്നു.
യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നും അധികൃതർ അറിയിച്ചു.ഫോൺ വിളിച്ചയാളെ കണ്ടെത്താനായില്ലെന്നും അയാൾക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.