Friday, November 15, 2024
HomeAmericaബൈഡന്‍ കുടുംബത്തിനെതിരെ അന്വേഷണത്തിന് തുടക്കമിട്ടു റിപ്പബ്ലിക്കന്‍ പാര്‍ട്ടി.

ബൈഡന്‍ കുടുംബത്തിനെതിരെ അന്വേഷണത്തിന് തുടക്കമിട്ടു റിപ്പബ്ലിക്കന്‍ പാര്‍ട്ടി.

 പി പി ചെറിയാന്‍.
വാഷിംഗ്ടണ്‍ ഡി.സി.: ബൈഡനും, കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളെ കുറിച്ചു അന്വേഷിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദീര്‍ഘകാലമായുള്ള വാഗ്ദാനം നിറവേറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ട്രമ്പിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ്. ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്. യു.എസ്. ഹൗസില്‍ ഭൂരിപക്ഷം നേടിയതോടെ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു കത്തയച്ചു. സംശയകരമായ സാഹചര്യത്തില്‍ പണമിടപാടുകള്‍ ബൈഡനും കുടുംബവും നടത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി ഇതിനകം തന്നെ നിരവധി കത്തുകള്‍ അയച്ചിരുന്നു.

ബൈഡന്റെ മകന്‍ ഹണ്ടന്‍ ബൈഡനെ കുറിച്ചു അമേരിക്കയിലെ പ്രധാന പത്രത്തില്‍ വന്ന വാര്‍ത്തയെകുറിച്ചു ട്വിറ്ററില്‍ പ്രതിരക്ഷപ്പെട്ട നിരവധി അഭിപ്രായങ്ങളെകുറിച്ചു ട്വിറ്ററിന്റെ നിരവധി മുന്‍ ജീവനക്കാര്‍ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു. കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ ബൈഡന്‍ അധികാരം ദുരുപയോഗം ചെയ്തു ട്വിറ്ററിലെ റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്തുവെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആരോപിക്കുന്നത്.

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിക്കുന്ന ബൈഡന് രാഷ്ട്രീയമായി നേരിടുക എന്നതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്. റിപ്പബ്ലിക്കന്‍ ആവശ്യത്തെകുറിച്ചു ട്രഷറി അഭിപ്രായം പറയുന്നതിന് വിസമ്മതിച്ചു. ഹണ്ടര്‍ ബൈഡനെകുറിച്ചു മാത്രമല്ല പ്രസിഡന്റ് ബൈഡന്റെ സഹോദരന്മാരില്‍ ഒരാളായ ജെയിംസ് ബൈഡനെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആവശ്യം.

RELATED ARTICLES

Most Popular

Recent Comments