ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം : പക്ഷിപ്പനി പടർന്ന അഴൂര്‍ പഞ്ചായത്തില്‍ ജാഗ്രതയും പ്രതിരോധവുമായി മൃഗസംരക്ഷണ വകുപ്പ്.പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ അഴൂര്‍ പഞ്ചായത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂവായിരത്തോളം കോഴികള്‍, താറാവുകള്‍, അരുമപ്പക്ഷികള്‍ എന്നിവയെ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖ പ്രകാരം കൊന്നൊടുക്കി.പക്ഷിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇതിനകം ചത്തതും കൊന്നൊടുക്കിയതുമായ പക്ഷികള്‍ക്കും. നശിപ്പിക്കപ്പെട്ട മുട്ടകള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി മന്ത്രി ജെ..ചിഞ്ചുറാണി പറഞ്ഞു.
ഇക്കാര്യത്തില്‍ കേന്ദ്ര സഹായത്തിനായി കാത്തു നിൽക്കാതെ ആലപ്പുഴയിലും കോട്ടയത്തുമായി 4 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ആലപ്പുഴയില്‍ പത്തും കോട്ടയത്ത് ഏഴും പഞ്ചായത്തുകളിലും തിരുവനന്തപുരത്ത് അഴൂര്‍ പഞ്ചായത്തിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 74,297 പക്ഷികളും 1,000 കിലോ തീറ്റയുമാണ് ഇതുവരെ നശിപ്പിക്കപ്പെട്ടത്.കര്‍ഷകര്‍ക്ക് കൂടുതല്‍ നഷ്ടം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു.