Sunday, February 15, 2026
HomeAmericaഉയർന്ന നിലയിൽ നിന്നും സ്വർണ വില താഴ്ന്നു.

ഉയർന്ന നിലയിൽ നിന്നും സ്വർണ വില താഴ്ന്നു.

ജോൺസൺ ചെറിയാൻ.

കോട്ടയം : സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവില കുറഞ്ഞു.ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ നിന്നുമാണ് ഇന്ന് വില കുറഞ്ഞത്.ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 5,145 രൂപയിലും പവന്  41,160 രൂപയിലുമാണ് ഇന്ന്  വ്യാപാരം പുരോഗമിക്കുന്നത്.ഈ മാസത്തെ കുറഞ്ഞ നിരക്ക് ജനുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,045 രൂപയും പവന് 40,360 രൂപയുമാണ്.

രാജ്യാന്തര വിപണിയിൽ ബോണ്ട് യീൽഡ് തിരിച്ചു കയറി തുടങ്ങിയത് സ്വർണത്തിൽ ഇന്നലെ മികച്ച തുടക്കത്തിന് ശേഷം ലാഭമെടുക്കലിന് വഴി വെച്ചു. 1870 ഡോളറിൽ വ്യാപാരമവസാനിപ്പിച്ച സ്വർണത്തിന്റെ പിന്തുണ 1850 ഡോളറിലാണ്.

RELATED ARTICLES

Most Popular

Recent Comments