ജോൺസൺ ചെറിയാൻ.
ന്യൂഡൽഹി : രാജ്യതലസ്ഥാനം തണുത്തു വിറയ്ക്കുന്നു. ഡൽഹി നഗരത്തിലെ പ്രധാന നിരീക്ഷണകേന്ദ്രമായ സഫ്ദർജങ്ങിൽ ഞായറാഴ്ച രാവിലെ ഏറ്റവും കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.ഡൽഹിയിലെ അയാ നഗറിൽ കുറഞ്ഞ താപനില 2.6 ഡിഗ്രി സെൽഷ്യസും ലോധി റോഡിൽ 2.8 ഡിഗ്രി സെൽഷ്യസും പാലത്തിൽ 5.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.42 ട്രെയിനുകൾ ഒരു മണിക്കൂർ മുതൽ അഞ്ച് മണിക്കൂർ വരെ വൈകിയതായി നോർത്തേൺ റെയിൽവേ വക്താവും അറിയിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ കാൻപുരിൽ രക്തസമ്മർദം വർധിച്ചും രക്തം കട്ടപിടിച്ചും ഒരാഴ്ചക്കിടെ മരിച്ചത് 98 പേരാണ്.ശനിയാഴ്ച മാത്രം 14 മരണം റിപ്പോർട്ട് ചെയ്തു. 44 പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും 54 പേർ അല്ലാതെയുമാണ് മരിച്ചത്.തിങ്കളാഴ്ച വരെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ശീതതരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നൽകി. യുപി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾ ശൈത്യകാല അവധി നീട്ടിയിട്ടുണ്ട്.ഇവിടെ അന്തിയുറങ്ങുന്ന ഭൂരിഭാഗവും ദിവസക്കൂലിക്കാരാണ്.രാത്രി 9 മണിയോടെ ഷെൽറ്ററുകളിലെല്ലാം ആളു നിറയും. പലപ്പോഴും ഇടംകിട്ടാതെ മറ്റു സ്ഥലങ്ങൾ തേടി അലയുന്നവരുമുണ്ട്. ഏറ്റവും പ്രതിസന്ധി ശുചിമുറിയാണെന്നു അന്തേവാസികൾ പറയുന്നു.