ജോൺസൺ ചെറിയാൻ.
ശബരിമല : മകരവിളക്കിനു ദിവസങ്ങൾ ബാക്കിനിൽക്കെ കാനന പാതകളിലൂടെ തീർഥാടകരുടെ നിലയ്ക്കാത്ത പ്രവാഹം.എല്ലാവരും തടിച്ചു കൂടൂന്നതു പമ്പയിൽ.കരിമല വഴി വരുന്നവർ ഞുണങ്ങാർ പാലം കടന്നു നേരെ ആറാട്ടുകടവിന്റെ ഭാഗത്ത് എത്തി ഗണപതികോവിലിലേക്കുള്ള പടി കയറുകയാണ്.
വാഹനങ്ങളിൽ വരുന്നവരും ത്രിവേണി പാലത്തിലൂടെ പമ്പാ മണപ്പുറത്ത് ഇറങ്ങിയാണു ഗണപതികോവിലേക്കു പോകുന്നത്.പമ്പാ ഗണപതികോവിൽ ആണു വെർച്വൽ ക്യു പാസ് പരിശോധിക്കുന്നത്.സ്പോട് ബുക്കിങ് നൽകി വെർച്വൽക്യു ഇല്ലാത്തവരെയും സന്നിധാനത്തേക്കു കടത്തിവിടുണ്ട്.വെർച്വൽക്യു വഴി പരമാവധി 90,000 പേർ എന്ന നിയന്ത്രണം ഉണ്ടെങ്കിലും അതു കവിഞ്ഞു വരുന്നവരെ മടക്കുന്നില്ല.