Sunday, February 15, 2026
HomeAmericaതണുത്തുവിറച്ച് ഡല്‍ഹി; ശീതതരംഗവും മൂടല്‍മഞ്ഞും തുടരുന്നു.

തണുത്തുവിറച്ച് ഡല്‍ഹി; ശീതതരംഗവും മൂടല്‍മഞ്ഞും തുടരുന്നു.

ജോൺസൺ ചെറിയാൻ.

ന്യൂഡൽഹി∙ ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു. പലയിടത്തും കാഴ്ചാ പരിധി ഏതാനം മീറ്ററുകളായി ചുരുങ്ങി.പുലര്‍ച്ചെ മുതല്‍ വിമാനത്താവള പരിസരത്താകെ കടുത്ത മൂടല്‍മഞ്ഞാണ്.ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 6.5 ഡിഗ്രിയ്ക്കു താഴെയാണ്.

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിൽ റൺവേയിലെ കാഴ്ചാ പരിധി 175 മീറ്ററാണ്.സീസണിലെ ഏറ്റവും കുറഞ്ഞ കാഴ്ചാ പരിധിയാണിത്. ഇതേത്തുടർന്ന് വിമാനങ്ങൾ വൈകാൻ സാധ്യതയുള്ളതായി യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി. കാഴ്ചാ പരിധി കുറഞ്ഞതിനാല്‍ ഇന്നലെ ഒട്ടേറെ വിമാന സര്‍വീസുകള്‍ വൈകിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments