Sunday, February 15, 2026
HomeAmericaശബരിമല കതിന അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

ശബരിമല കതിന അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

ജോൺസൺ ചെറിയാൻ.

കോട്ടയം : ശബരിമലയിൽ കതിന അപകടത്തിൽ പൊള്ളലേറ്റ ചെങ്ങന്നൂർ സ്വദേശി എം.ആർ.ജയകുമാർ (47) മരിച്ചു.70 ശതമാനം പൊള്ളലേറ്റ ജയകുമാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപത്തെ വെടിപ്പുരയിലാണ് അപകടം ഉണ്ടായത്.

ഇവിടെ ചെറിയ തകര ഷെഡിനുള്ളിലിരുന്ന് ജയകുമാർ കതിനയിൽ വെടിമരുന്നു നിറയ്ക്കുന്നതിനിടെ  പൊട്ടിത്തെറിയുണ്.ജയകുമാറിനൊപ്പം പരുക്കേറ്റ അമൽ (28), രജീഷ് (35) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. അമലിന്റെ മുഖത്തും രജീഷിന്റെ കാലുകൾക്കുമാണ് പൊള്ളലേറ്റത്.

RELATED ARTICLES

Most Popular

Recent Comments