Sunday, December 7, 2025

Yearly Archives: 0

ശിവപ്രകാശ് ഫൊക്കാന ന്യൂഇംഗ്ലണ്ട് റീജിയണല്‍ പ്രസിഡന്റായി ലീലാ മാരേട്ട് പാനലില്‍ മത്സരിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം. ബോസ്റ്റണിലെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ ശിവ പ്രകാശ് ഫൊക്കാന ന്യൂഇംഗ്ലണ്ട് റീജിയണല്‍ പ്രസിഡന്റായി ലീലാ മാരേട്ട് നയിക്കുന്ന പാനലില്‍ മത്സരിക്കുന്നു. ന്യൂഇംഗ്ലണ്ട് റീജിയനില്‍ ബോസ്റ്റണ്‍, കണക്ടിക്കട്ട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ്. ബോസ്റ്റണിലെ മലയാളി...

കരുണ പാർപ്പിട പദ്ധതിക്ക് അമേരിക്കൻ മലയാളികളുടെ കൈത്താങ്ങ് .

ജീമോൻ റാന്നി. ഫിലഡെൽഫിയ - ചെങ്ങന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിലാണ് ഭവന നിർമ്മാണം നടക്കുന്നത്. ബഹുമാന്യനായ ഫിഷറീസ് സാംസ്കാരിക യുവജന കാര്യ ക്ഷേമമന്ത്രി ശ്രീ. സജി ചെറിയാൻ ചെയർമാനായ...

ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ നടന്ന വോളിബോൾ ടൂർണ്ണമെന്റ് പഞ്ചാബ് ഒന്നാം സ്ഥാനം നേടി.

ശ്രീകുമാർബാബു ഉണ്ണിത്താൻ. ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടു കൂടി നടത്തിയ ചിക്കാഗോ വോളിബോൾ ടൂർണ്ണമെന്റ് വൻ വിജയമായി നടത്തപ്പെട്ടു.നൈൽസിലുള്ള 8800 w .Kathy Lane ലുള്ള ഫെൽഡ്‌മാൻ...

സാം വർഗീസ്‌ ന്യൂ ജേഴ്സിയിൽ അന്തരിച്ചു .

പി പി ചെറിയൻ. ന്യൂ ജേഴ്സി :സാം വർഗീസ്‌  ന്യൂ ജേഴ്സിയിൽ അന്തരിച്ചു.  പരേതനായ ശ്രീ ജോൺ വർഗീസിന്റെയും ശ്രീമതി ഗ്രേസി ജോണിന്റെയും മകനും കൊട്ടാരക്കര കുളത്താക്കൽ ആറന്മുള കുടുംബാംഗവുമാണ്. സഹോദരങ്ങൾ ശ്രീ സ്റ്റാൻലി ജോൺ,...

ഫൊക്കാനയുടെ സന്തത സഹചാരി മേരി ഫിലിപ്പ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം. ന്യൂ യോർക്ക്   : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ  നാഷണൽ കമ്മിറ്റിയിലേക്ക് കേരളാ സമാജം ഓഫ് ന്യൂ യോർക്കിന്റെ മുൻ സെക്രട്ടറിയും ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി മെമ്പറും ആയ   മേരി...

ഓർമ്മകളെ തൊട്ടുണർത്തിയ ഒരു ചോദ്യം .

സി വി സാമുവേൽ. അടുത്തിടെ എന്റെ മക്കളിൽ ഒരാൾ എന്നോട് ചോദിച്ചു, “അച്ഛാ, വളരുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്നോ?” ആദ്യം ഞാൻ ആ ചോദ്യത്തെക്കുറിച്ച് അധികം ചിന്തിച്ചില്ല. പക്ഷേ, എൻ്റെ ഓർമ്മകളുടെ വഴിയിലൂടെ...

വിന്റർ ബെൽസ് 2025 ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്ക് തുടക്കമായി .

ജീമോൻ റാന്നി. ലീഗ് സിറ്റി (ടെക്സാസ്):  ലീഗ് സിറ്റി മലയാളി സമാജത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വിന്റർ ബെൽസ് 2025 ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ  ഒരുക്കങ്ങൾക്ക് തുടക്കമായി. ക്രിക്കറ്റ് ലോകത്ത് ചരിത്രം സൃഷ്ടിച്ച വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ശിവ്നാരൈൻ ചന്ദ്രപോൾ ,  ഇന്ത്യയെ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ച പ്രശസ്ത അത്‌ലറ്റ് ഒളിമ്പിയൻ ഷൈനി വിൽസൺ,  കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ്  ഇന്ത്യയുടെ കമ്മിറ്റി ഫോർ ലോ ആൻ്റ് പി ഐ എൽ ൻ്റെ സെക്രട്ടറിയും   സുപ്രീംകോടതി അഡ്വക്കേറ്റ്- ഓൺ - റിക്കോർഡുമായ  (AOR)  അഡ്വ. ജോസ് എബ്രഹാം എന്നിവർ  വിശിഷ്ടാത്ഥിതികളായെത്തും. വിന്റർ ബെൽസിനോടനുബന്ധിച്ചു  അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ്‌ പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്‌  ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറിലധികം കേരള വിഭവങ്ങളായിരിക്കും ഇവിടെ ‘തട്ടുകട തെരുവിൽ‘ തത്സമയം ഒരുക്കി നൽകുക.  നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യ മേളയിൽ  ഏകദേശം ആയിരത്തോളം ആളുകകൾക്കു തത്സമയം നൂറിലധികം കേരള ഭക്ഷ്യ വിഭവങ്ങൾ തയ്യാറാക്കി നൽകാൻ കഴിയുന്ന  വിധത്തിലാണ് തട്ടുകടകൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരുമാസത്തിലധികം നീണ്ടുനിൽക്കുന്ന സജ്ജീകരണങ്ങളാണ് ഇതിനുമുന്നോടിയായി ആരംഭിച്ചിരിക്കുന്നത്. പരിപാടിയുടെ മാറ്റ് കൂട്ടാനായി   കലാകാരൻമാരായ റീവ റെജി,  ജെഫിൻ മാത്യു, ഡാനി ജോസ് എന്നിവർ നേതുത്വം നൽകുന്ന ഇൻസ്ട്രമെന്റൽ മ്യൂസിക്കും കൂടാതെ റിയാലിറ്റി ഷോകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ലക്ഷ്മി മെസ്‌മിൻ,  രശ്മി നായർ, ജസ്റ്റിൻ തോമസ്‌ എന്നിവർ അണിനിരക്കുന്ന ഗാന നിശ 'വിന്റർ മെലഡി' യും പരിപാടിയെ ആവേശോജ്വലം ആക്കും. കൂടാതെ ലീഗ് സിറ്റിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ, മറ്റു കലാവിരുന്നുകളും ഇതോടപ്പം ഉണ്ടായിരിക്കുന്നതാണ്. രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി കൊടക്കേരിൽ, കൃഷ്ണരാജ് കരുണാകരൻ, ജോബിൻ പന്തലാടി, ജിന്റോ കാരിക്കൽ, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, മൊയ്‌ദീൻ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരാണ് മേളയക്ക്  നേതൃത്വം നൽകുന്നത്.എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരാണ് ആർട് ഡയറക്ട്ടേഴ്‌സ്. കൂടാതെ വിനേഷ് വിശ്വനാഥന്റെയും, ഷിബു ജോസഫിന്റെയും, സോജൻ പോളിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും. പ്രദേശം മുഴുവനും അലങ്കാരങ്ങൾകൊണ്ട് നിറയ്ക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന്  കോർഡിനേറ്റർ മാത്യു പോൾ പറഞ്ഞു. ലീഗ് സിറ്റി മലയാളികൾ നിർമ്മിച്ച ‘മഞ്ഞിൽ സഞ്ചരിക്കുന്ന സ്ലെയിൽ എത്തുന്ന സാന്താക്ളോസ് ’ ഒരു പ്രധാന ആകർഷണമായിരിക്കും. ഫ്രണ്ട്‌സ്വുഡ് ഹോസ്പിറ്റലും, സൗത്ത് ഷോർ ഇആറുമാണ്  വിന്റർ ബെൽസ് 2025 ന്റെ പ്രധാന സ്പോൺസേർസ്. കൂടുതൽ വിവരങ്ങൾക്ക്   : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ, ജിജു കുന്നംപള്ളിൽ (എലെക്റ്റഡ് പ്രസിഡന്റ് 26-27) 409-354-2518.

ഉൽപ്പന്നങ്ങളിൽ പ്ലാസ്റ്റിക് കണ്ടെത്തിയതിനെതുടർന്നു സാലഡ് ഡ്രെസ്സിംഗ് തിരികെ വിളിച്ച് FDA .

പി പി ചെറിയാൻ. ന്യൂയോർക് :27 സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത ആയിരക്കണക്കിന് ഗാലൻ സാലഡ് ഡ്രെസ്സിംഗുകളും മറ്റ് ഉൽപ്പന്നങ്ങളും എഫ്.ഡി.എ. (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) തിരികെ വിളിച്ചു (Recall). ഈ ഉൽപ്പന്നങ്ങളിൽ 'ബ്ലാക്ക് പ്ലാസ്റ്റിക്'...

ശസ്ത്രക്രിയാ മേശയിൽ മരിച്ചയാൾ സ്വർഗ്ഗത്തിൽ യേശുവിനെ കണ്ടുമുട്ടിയതായി അവകാശവാദം .

പി പി ചെറിയാൻ. മൈക്ക് മക്കിൻസി എന്നയാൾ ഒരു ശസ്ത്രക്രിയക്കിടെ മരിച്ചപ്പോൾ (ക്ലിനിക്കലി ഡെഡ്) താൻ സ്വർഗ്ഗത്തിൽ പോയെന്നും യേശുക്രിസ്തുവിനെ കണ്ടുമുട്ടിയെന്നും അവകാശപ്പെടുന്നു. തന്റെ അഞ്ചാം വയസ്സിൽ പ്രാർത്ഥിച്ച 'സ്വർഗ്ഗം കാണാനുള്ള' ആഗ്രഹം സഫലമാക്കാനാണ് യേശു...

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി: അഭിഭാഷകൻ്റെ മുൻ ജീവനക്കാരി അന്വേഷണത്തിൽ .

പി പി ചെറിയാൻ. ഹൂസ്റ്റൺ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായ കെ.പി. ജോർജിൻ്റെ കേസ് വാദിക്കുന്ന അഭിഭാഷകൻ്റെ മുൻ റിസപ്ഷനിസ്റ്റ് അദ്ദേഹത്തിൻ്റെ പ്രചാരണ ബാങ്ക് അക്കൗണ്ടിൽ നിന്ന് $4,200 (ഏകദേശം 4,200 ഡോളർ) മോഷ്ടിച്ചതായി...

Most Read