Friday, November 8, 2024

Monthly Archives: December, 0

ഓഡിയോ പുറത്തുവന്നത് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി.

ജോൺസൺ ചെറിയൻ. എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാർശയുമായി വകുപ്പുതല റിപ്പോർട്ട്. സർവീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്. എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനമെന്ന് റിപ്പോർട്ട്. റേഞ്ച് ഡിഐജി എസ് അജീത ബീഗമാണ് ‍ഡിജിപിക്ക്...

ചിക്കാഗോ കോളേജ് വിദ്യാർത്ഥിനി വെടിവയ്പിൽ കൊല്ലപ്പെട്ടു.

പി പി ചെറിയാൻ. ചിക്കാഗോ :ചിക്കാഗോ കോളേജ് വിദ്യാർത്ഥിനി   വിസ്കോൺസിൻ-വൈറ്റ്വാട്ടർ യൂണിവേഴ്സിറ്റിക്ക് സമീപം ഓഫ് ക്യാമ്പസ് വെടിവയ്പിൽ കൊല്ലപ്പെട്ടു.പ്ലെയിൻഫീൽഡിലെ കാര വെൽഷ് (21) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.പരിചയമുള്ള ഒരാളുമായുള്ള വഴക്കിനിടെയാണ് വെടിയേറ്റതെന്ന്...

മിസിസിപ്പിയിൽ ബസ് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു നിരവധി പേര്‍ക്ക് പരിക്ക്‌ .

പി പി ചെറിയാൻ. മിസിസിപ്പി:  ബസ് മറിഞ്ഞ് ഏഴ് പേര്‍ മരിക്കുകയും നിരവധി  പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മിസിസിപ്പിയിലെ വാറന്‍ കൗണ്ടിയില്‍ പുലര്‍ച്ചെ 12:40 ഓടെയുണ്ടായ അപകടത്തെക്കുറിച്ച് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചതായി മിസിസിപ്പി ഹൈവേ...

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് നോമിനേഷൻ പട്ടികയിൽ പ്രവാസി ഗാനരചയിതാവ് ജോ പോൾ.

മാർട്ടിൻ വിലങ്ങോലിൽ. ഡാളസ് / ടെക്‌സാസ്: ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി  അവാർഡ്‌സ് (IIFA) - 2024 നോമിനേഷൻ പട്ടികയിൽ ടെക്‌സസിൽ നിന്നുള്ള മലയാള സിനിമാ ഗാനരചയിതാവ് ജോ പോൾ സ്‌ഥാനം പിടിച്ചു. ‘2018...

മാപ്പ് ഓണം സംഗമൊത്സവ് 24 – വിഖ്യാത സിനിമ സംവിധായകൻ ബ്ലെസി മുഖ്യ അതിഥി.

സജു വർഗീസ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ  അണിയിച്ചൊരുക്കുന്ന ഈ വർഷത്തെ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ ചിട്ടയായ രീതിയിൽ പുരോഗമിക്കുന്നതായി മാപ്പ് എക്സ്ർക്യൂട്ടീവ്സ് അറിയിച്ചു. നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട്...

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവാസി മന്ത്രാലയം രൂപീകരിക്കണം .

 വെൽഫെയർ ഫോറം. രാജ്യത്തിന്റെ വികസനത്തിൽ വലിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രവാസി മന്ത്രാലയം രൂപീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്്‌ലം ചെറുവാടി ആവശ്യപ്പെട്ടു. കേരളത്തിൽ ഒരു പ്രവാസി മന്ത്രാലയം...

കൊളംബസില്‍ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍: കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചു.

ബബിത ഡിലിൻ. കൊളംബസ് (ഒഹായോ): കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിൽ നടത്തപ്പെടും. ഓഗസ്റ്റ് 31ന് വൈകുന്നേരം...

ഒറിഗോണിലെ ടൗൺ ഹൗസുകളുടെ നിരയിലേക്ക് ചെറുവിമാനം തകർന്ന് 3 പേർ മരിച്ചു.

പി പി ചെറിയാൻ. ഒറിഗോണ് :ഓറിയിലെ ഫെയർവ്യൂവിലെ ഒരു വിമാനത്താവളത്തിന് സമീപമുള്ള റെസിഡൻഷ്യൽ പരിസരത്ത് ശനിയാഴ്ച രാവിലെ ഒരു ചെറിയ വിമാനം തകർന്നുവീണു തുടർന്ന് വലിയ തീപിടിത്തം ഉണ്ടായതായും അധികൃതർ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരെയും...

ഒരു വിവാഹ ആലോചന-സണ്ണി മാളിയേക്കൽ.

പി പി ചെറിയാൻ. ദല്ലാൽ കുമാരൻ  രാവിലെ 7:30 ക്ക് തന്നെ സുമംഗലി ബസ്സിൽ ചെർപ്പുളശ്ശേരിക്ക് പോകാം എന്ന് പറഞ്ഞിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്......കൃത്യം 9 മണിക്ക് തന്നെ ചേർപ്പുളശ്ശേരിക്ക് മുൻപുള്ള അമ്പലപ്പടിയിൽ ഞങ്ങൾ...

ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം ആവണിതെന്നൽ 2024 സെപ്റ്റംബർ 7ന്.

ജീമോൻ റാന്നി . ഹൂസ്റ്റൺ ലീഗ് സിറ്റി : ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വിപുലമായ ഒരു പരിപാടിയായി രൂപകൽപ്പന ചെയ്തിരിക്കുന്നു. 2024 സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ ആഘോഷം, സമാജത്തിലെ അംഗങ്ങൾക്കു മാത്രമല്ല, ഗാൽവസ്റ്റൻ കൗണ്ടി ഒഫീഷ്യൽസുകൾക്കും പങ്കാളിത്തം നൽകുന്ന ഒരു വേദിയാകും. പരിപാടികൾ രാവിലെ 9.00 മണിക്ക് മാവേലിയുടെ എഴുന്നള്ളിപ്പുമായാണ് തുടങ്ങുക. ഡിക്കിൻസൺ ബേയിൽ നിന്നും ജലമാർഗ്ഗം വള്ളങ്ങളുടെയും ബോട്ടുകളുടെയും അകമ്പടിയോടെ എത്തുന്ന മാവേലിയെ, ലീഗ് സിറ്റി മലയാളികൾ ചെണ്ടമേളത്തിൻറെയും, താലപ്പൊലിയുടെയും അകമ്പടിയോടെ വരവേൽക്കും. അന്നേ ദിവസം, കേരളത്തിന്റെ തനതു കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയും, പുലികളിയും, നാടൻപാട്ടുകളും ഉൾപ്പെടെയുള്ള വിവിധ കലാവിരുന്നുകളും അരങ്ങേറും. ഉച്ചയോടെ വിഭവസമൃദ്ധമായ ഓണസദ്യയും, തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വടംവലി, ഉറിയടി, ചാക്കിലോട്ടം തുടങ്ങിയ പത്തോളം മത്സരങ്ങളും നടക്കും. വിജയികൾക്ക്‌ സമ്മാനദാനവും ഉണ്ടായിരിക്കും. ഈ വര്‍ഷം, ഓണത്തിന് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന 'ഓണസദ്യ' 20 പതിലധികം കറികളോടുകൂടിയ വിഭവസമൃദ്ധമായ സധ്യയായിരിക്കും. ഓണാഘോഷങ്ങള്‍ വഴി സമഗ്രതയുടെയും, സ്നേഹത്തിന്റെയും, കൂട്ടായ്‍മയുടെയും സന്ദേശം പരത്തി, സമാജത്തിലെ അംഗങ്ങളുടെ ഇടയില്‍ ബന്ധങ്ങള്‍ ശക്തപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് - ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് - സോജൻ ജോർജ് 409-256-9840, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി - സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി - ബിജോ സെബാസ്റ്റ്യൻ 409-256-6427,  ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ്‌ 507-822-0051, ജോയിന്റ് ട്രെഷറർ - മാത്യു പോൾ 409-454-3472.

Most Read