Friday, March 13, 2026

Monthly Archives: December, 0

ഹാദിറുഷ്ദമാർ ആവർത്തിക്കാതിരിക്കാൻ നാം മൗനം വെടിയുക തന്നെ വേണം.

അജ്മൽ തോട്ടോളി. രണ്ടാംഘട്ട അലോട്ട്മെൻ്റ് പ്രഖ്യപിക്കപെട്ടു. സ്ഥിരപ്രവേശനത്തിനും, താൽകാലിക പ്രവേശനത്തിനും രക്ഷിതാക്കളോടൊപ്പം തൻ്റെ കൂട്ടുകാരികൾ പോകുമ്പോൾ ആരുമറിയാതെ നീറുന്ന മനസ്സ് ഹാദിറുഷ്ദയിലുണ്ടായിരുന്നു.എൻ്റെ കൂട്ടുകാരി മരണം വരിക്കാൻ കാരണംപ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതാണെന്ന് സഹപാഠി തന്നെ...

മലബാർ വിദ്യാഭ്യാസ വിവേചനത്തിൻ്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദ .

ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. മലപ്പുറം: രണ്ടാം ഘട്ട അലോട്ട്മെൻ്റിന് ശേഷവും സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. മലബാർ വിദ്യാഭ്യാസ വിവേചനത്തിൻ്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദയെന്ന്...

യുവ സാംസ്കാരിക-സാമൂഹ്യ പ്രവർത്തകൻ ഷൈമി ജേക്കബ് ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു.

ജോർജ് പണിക്കർ. ന്യൂയോര്‍ക്ക്: കലാ-സാമുദായിക-സാംസ്ക്കാരിക-രാഷ്ട്രീയ രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയായ ഷൈമി ജേക്കബ് ഫൊക്കാന 2024 – 2026 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ഷൈമി...

വിദ്യാർത്ഥിനിയുടെ ആത്മഹത്യ ഒന്നാംപ്രതി വിദ്യാഭ്യാസ മന്ത്രി .

വെൽഫെയർ പാർട്ടി. മലപ്പുറം: പരപ്പനങ്ങാടിയിൽ പ്ലസ് വൺ വിദ്യാർഥി സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാംപ്രതി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണെന്ന് വെൽഫെയർ പാർട്ടി എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. മലപ്പുറത്ത് കാലങ്ങളായി പ്ലസ് വണ്ണിന്...

ലോക കേരളാ സഭാ ധൂർത്ത് നാലാം ടേമിലേക്ക് – ആർക്കെന്ത് പ്രയോജനം?

മാത്യുക്കുട്ടി ഈശോ. ന്യൂയോർക്ക്:  ഏഴര ലക്ഷം അമേരിക്കൻ ഡോളർ - ഏകദേശം ആറ് കോടി രൂപാ മുടക്കി ഒരു വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2023 ജൂൺ 9, 10, 11 തീയതികളിൽ വളരെ കൊട്ടിഘോഷത്തോടെ ആർഭാടമായി ന്യൂയോർക്ക് ടൈം സ്‌ക്വയറിലെ മാരിയറ്റ് മാർക്വസ് ഹോട്ടലിലും ടൈം സ്‌ക്വയറിന്റെ പൊതു വീഥിയിലും വച്ച് നടത്തപ്പെട്ട ലോക കേരളാ സഭയുടെ അമേരിക്കൻ റീജിയണൽ കോൺഫറൻസ് മലയാളികൾ മറന്നു കാണും എന്നാണ് കരുതുന്നത്. പുതിയ ചൂടേറിയ വാർത്തകൾ ധാരാളമായി യാതൊരു പഞ്ഞവുമില്ലാതെ ഒന്നിന് പുറകെ ഒന്നായി ദിനവും പ്രത്യക്ഷപ്പെടുമ്പോൾ ഒരു വർഷം മുമ്പുള്ള കാര്യം മനസ്സിൽ സൂക്ഷിക്കാൻ മലയാളിലുടെ മസ്തിഷ്കത്തിൽ എവിടെ സ്ഥലം? എന്നാൽ കേരളാ ചക്രവർത്തിയായ, അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ സാക്ഷാൽ നേതാവായ കേരളാ മുഖ്യൻ പിണറായി സഖാവിനെ ബൂർഷ്വാകളായ  സായിപ്പിന്റെ നാട്ടിൽ വിദേശ വസ്ത്രധാരണത്തിൽ വേഷം കെട്ടിച്ച് ടൈം സ്ക്വയറിന്റെ മട്ടുപ്പാവിൽ ഇരുമ്പു കസേരയിൽ ഉപവിഷ്ടനാക്കി മാധ്യമങ്ങളായ മാധ്യമങ്ങളെല്ലാം കൊട്ടിഘോഷിച്ച ചിത്രം മലയാളി മനസ്സിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോകാൻ സാധ്യതയില്ല. ലോകമെമ്പാടുമുള്ള മലയാളീ ട്രോളന്മാർക്ക് കുറേ  അധികം നാളുകൾ ട്രോളാൻ  അവസരം ലഭിച്ച കഴിഞ്ഞ വർഷത്തെ അമേരിക്കൻ മേഖലാ ലോക കേരളാ ധൂർത്ത് സഭയിൽ പ്രഖ്യാപിച്ച ഏതെങ്കിലും കാര്യങ്ങൾ കേരളത്തിന് പ്രയോജനം ചെയ്തോ എന്ന് ചോദിച്ചാൽ അമേരിക്കയിൽ ജീവിക്കുന്ന മലയാളികൾക്കോ നാട്ടിൽ ജീവിക്കുന്ന അടിമക്കമ്മികൾക്കോ  ആർക്കും ഒരു ഉത്തരവുമില്ല. ന്യൂയോർക്കിൽ പൊടിച്ച ആറു കോടി കൂടാതെ കേരളത്തിലെ പാവം ജനങ്ങൾ മുണ്ട് മുറുക്കിയുടുത്തും പകലന്തിയോളം അദ്ധ്വാനിച്ച് സുഖംമായൊന്ന് ഉറങ്ങുവാനായി വിലയുടെ മൂന്നിരട്ടി നികുതിയായി നൽകി വാങ്ങി കുടിച്ചു തീർത്ത മദ്യത്തിലൂടെയും  കേരളാ ഖജനാവിലേക്ക് സ്വരൂപിച്ച് കൊടുത്ത എത്ര കോടി രൂപാ ന്യൂയോർക്ക് സന്ദർശിച്ച ഏമാന്മാർക്ക് വേണ്ടി മുടക്കി എന്നതിന് ഇന്നും ഒരു കണക്കും ഇല്ല. കാരണഭൂതൻറെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാമെന്നും ഫോട്ടോ എടുക്കാമെന്നും പ്രലോഭിപ്പിച്ച് എൺപതു ലക്ഷം രൂപാ വരെ (ഒരു ലക്ഷം ഡോളർ) സംഭാവന നൽകണമെന്ന് ആഹ്വാനം ചെയ്ത് സംഘാടകർ രഹസ്യമായി പ്രസിദ്ധീകരിച്ച താരിഫ് കാർഡ് കേരളത്തിലെ മാധ്യമങ്ങളെല്ലാം കുറേ ഏറെ ദിവസങ്ങളിലേക്ക് ആഘോഷമാക്കിയപ്പോൾ പല അമേരിക്കൻ മലയാളീ പ്രാഞ്ചിയേട്ടന്മാരും പ്രസ്തുത ഉദ്യമത്തിൽ നിന്നും പിന്മാറി. അത് സംഘാടകരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. അതുമൂലം മാരിയറ്റ് മർക്കസ് ഹോട്ടൽ ഉടമകൾ കോൺഫെറെൻസിന്റെ രണ്ടാം ദിനം അവരുടെ ഹോട്ടൽ തുകയായി നൽകാൻ ബാക്കി നിന്ന ഒന്നര ലക്ഷം ഡോളർ (ഏകദേശം ഒന്നേകാൽ കോടി രൂപ) നൽകിയില്ലെങ്കിൽ ഉടൻ മുറികളെല്ലാം ഒഴിയണമെന്ന് അന്ത്യശാസനം നൽകിയപ്പോൾ സംഘാടകർ ശരിക്കും വിയർത്തു. പ്രസ്തുത തുക നൽകുവാനായി പരിചയക്കാരോടും മലയാളീ ബിസിനെസ്സ് സുഹൃത്തുക്കളോടുമെല്ലാം സംഘാടകർ പണപ്പിരിവ് നടത്താൻ രണ്ടാം ദിനം ഉച്ചക്ക് ശേഷം ശ്രമിച്ചെങ്കിലും നിരാശ മാത്രം ആയിരുന്നു ഫലം. കോൺഫറൻസ് പ്രതിനിധികളായി ഹോട്ടലിൽ താമസിച്ചിരുന്ന മിക്കവരും അധികം  തുക നൽകാതെ പിൻവലിഞ്ഞു. തദവസരത്തിൽ കോൺഫ്രൻസ് നടത്തിപ്പിനായി തുടക്കത്തിൽ രണ്ടരക്കോടി രൂപാ നൽകി കയ്യടി വാങ്ങിയ വാഷിങ്ടൺ ഡി.സി-യിലെ ബിസിനസ്സുകാരൻ മനസ്സറിഞ്ഞു ഒന്നേകാൽ കോടി രൂപ കൂടി (ഒന്നര ലക്ഷം ഡോളർ) നൽകുവാൻ സൗമനസ്യം കാണിച്ചതിനാൽ മലയാളികളെല്ലാവരുടെയും അഭിമാനത്തിന് ക്ഷതമേൽക്കാതെ രക്ഷപെട്ടു എന്നാണ് പിന്നാമ്പുറക്കഥകൾ. ഇത്രയധികം തുക മേഖലാ സമ്മേളനത്തിന് മുടക്കിയിട്ട് ആർക്കെന്ത് പ്രയോജനം? ഏതെങ്കിലും പ്രവാസിയുടെ എന്തെങ്കിലും പ്രശ്‌നത്തിന്‌ പരിഹാരമുണ്ടായോ? നമ്മൾ സാധാരണക്കാരായ മലയാളികൾ  ചിന്തിക്കണം. സംഘാടകരുടെ കണക്കനുസരിച്ച് രണ്ടര ലക്ഷത്തോളം വഴിയാത്രക്കാരായ  അമേരിക്കൻ ജനതയുടെ മുമ്പിൽ നിന്ന് കേരളാ മുഖ്യൻ മലയാളത്തിൽ കേരളാ വികസനത്തെക്കുറിച്ചും ഇടതു സർക്കാർ കേരളാ ജനതയെ തീറ്റിപോറ്റുന്നതിനെക്കുറിച്ചും പ്രസംഗിച്ചപ്പോൾ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്കാർ ജനങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും സേവിക്കുന്നുവെന്നും കേട്ട ബൂർഷ്വാകളായ വെളുത്ത അമേരിക്കൻ വർഗ്ഗക്കാർ കോരിത്തരിച്ചു എന്ന് മാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ  കേട്ടു.  എന്നാൽ ഇടക്കൊക്കെ വെളുത്ത വർഗ്ഗക്കാർ മനസ്സിലാക്കട്ടെ എന്ന ഉദ്ദേശത്തോടെ  ചെറിയ പേപ്പർ കഷണത്തിൽ നോക്കി ബുദ്ധിമുട്ടി  ആരോ ഇംഗ്ലീഷിൽ എഴുതിക്കൊടുത്ത ചില വാചകങ്ങൾ വായിക്കാനും മുഖ്യൻ മറന്നില്ല. അങ്ങനെ പറഞ്ഞ കൂട്ടത്തിൽ കേരളത്തിൽ ഇന്റർനെറ്റ് നൽകുക എന്നത് ഇടതുപക്ഷ സർക്കാരിന്റെ വികസനപദ്ധതിയിലെ ഒരു സുപ്രധാന പദ്ധതിയാണെന്ന് പറഞ്ഞപ്പോൾ രണ്ടു പതിറ്റാണ്ടായി ഇന്റർനെറ്റിന്റെ സുഖസൗകര്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അമേരിക്കൻ ജനത മൂക്കത്തു വിരൽ വച്ചു പോയി. കാരണം ഇത്രയും വിദ്യാസമ്പന്നരും മിടുക്കന്മാരുമായ മലയാളിയുടെ നാട്ടിൽ ഇപ്പോഴും രണ്ടു പതിറ്റാണ്ടു പുറകിലെ വികസനമാണോ എന്നും അവിടുത്തുകാർ ഇന്റർനെറ്റ് പോലും ഇല്ലാതെയാണോ കഴിയുന്നത് എന്നും അവർ സംശയിച്ചു. ഇതൊക്കെ നേരിട്ട് കാണുന്നതിനും അതിനു സാക്ഷിയാകുന്നതിനും ഈയുള്ളവനും അവസരം ലഭിച്ചൂ എന്നത് മഹാഭാഗ്യമാണ്. അന്ന് അമേരിക്കയിലെ (ന്യൂയോർക്കിലെ) ലോക കേരളാ സഭയുടെ റീജിയണൽ കോൺഫെറെൻസോടെ അമേരിക്കൻ സംരംഭകർ കേരളാ മണ്ണിലേക്ക് ഒഴുകിയെത്തും എന്ന് അന്തിചർച്ചകളിൽ ഇരുന്ന് കൊട്ടിഘോഷിച്ച ന്യായീകരണ തൊഴിലാളികളെ ഇപ്പോൾ കാണാനില്ല. അതിനും ശേഷം ധൂർത്തിന്റെ ഭാഗമായി “കേരളീയം” എന്ന പേരിൽ കോടികൾ മുടക്കി ഏതാനും മാസങ്ങൾക്ക് മുമ്പ് (നവകേരളാ യാത്രക്ക് മുമ്പ്) അനന്തപുരി തിമിർത്താഘോഷിച്ചപ്പോഴും കേരളത്തിലേക്ക് കോടികൾ ഒഴുകിയെത്തും എന്നാണ് ക്യാപ്സ്യൂളുകളുമായി വന്ന് ന്യായീകരണ തൊഴിലാളികൾ ചാനലുകളിലൂടെ ന്യായീകരിച്ചത്. അത്തരം കോടികൾ ഒഴുകിയെത്തിയ ഒഴുക്കിൻറെ ശക്തിയിൽ കേരളാ ഖജനാവിൽ നിന്നും കോടികൾ ഒഴുകിപ്പോയി എന്നതാണ് വാസ്തവം. അതിനാൽ സർക്കാരുദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും നൽകുവാൻ പോലും ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. അങ്ങനെ മറിയക്കുട്ടി...

കമാൻഡർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേൽക്കെതിരെ റോക്കറ്റ് വർഷിച്ചു ഹിസ്ബുള്ള.

പി പി ചെറിയാൻ. ന്യൂയോർക് :കഴിഞ്ഞ ദിവസം തെക്കൻ ലെബനനിൽ ഒരു മുതിർന്ന കമാൻഡറെ ഇസ്രായേൽ ആക്രമണത്തിൽ കൊലപ്പെടുത്തിയതിന് പിന്നാലെ ലെബനൻ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ള ബുധനാഴ്ച ഇസ്രായേലിന് നേരെ റോക്കറ്റുകളുടെ ബാരേജ് പ്രയോഗിച്ചു,...

വെരി റവ.ഡോ കെ.ജി.ഫിലിപ്പോസ് എപ്പിസ്കോപ്പയുടെ പത്നി അമ്മിണി ഫിലിപ്പോസ് (74) ഡാളസ്സിൽ അന്തരിച്ചു .

പി പി ചെറിയാൻ. ഡാളസ് കായംകുളം മാങ്കുഴിയിൽ പണക്കുന്നിൽ വെരി റവ.ഡോ കെ.ജി.ഫിലിപ്പോസ് എപ്പിസ്കോപ്പയുടെ പത്നി അമ്മിണി ഫിലിപ്പോസ് (74) ഡാളസ്സിൽ ജൂൺ 10 നു അന്തരിച്ചു.കായംകുളം താമരക്കുളത്ത് പള്ളിയാമ്പിൽ കുടുംബാംഗമാണ് .ബോസ്റ്റണിൽ 36 വർഷവും...

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍റെ 85 ശതമാനം പൂർത്തിയായി.

ജോൺസൺ ചെറിയാൻ. വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂർത്തിയായെന്ന് മന്ത്രി വിഎൻ വാസവൻ. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു.വിഴിഞ്ഞം തുറമുഖ നിര്മ്മാണ കമ്പനിക്ക് പണം...

ബാത്ത്‌റൂമിനുള്ളിൽ വിഷവായു ശ്വസിച്ചു.

ജോൺസൺ ചെറിയാൻ. പുതുച്ചേരിയിൽ വിഷവായു ശ്വസിച്ച് മൂന്ന് മരണം. ബാത്ത്‌റൂമിനുള്ളിൽ വിഷവായു ശ്വസിച്ചാണ് മൂന്ന് മരണം നടന്നത്. അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന പുതുച്ചേരി റെഡ്ഡിപാളയത്താണ് സംഭവം. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവായു പുറത്തേക്ക് വന്നത്. രണ്ട്...

ബാത്ത്‌റൂമിനുള്ളിൽ വിഷവായു ശ്വസിച്ചു.

ജോൺസൺ ചെറിയാൻ. പുതുച്ചേരിയിൽ വിഷവായു ശ്വസിച്ച് മൂന്ന് മരണം. ബാത്ത്‌റൂമിനുള്ളിൽ വിഷവായു ശ്വസിച്ചാണ് മൂന്ന് മരണം നടന്നത്. അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന പുതുച്ചേരി റെഡ്ഡിപാളയത്താണ് സംഭവം. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവായു പുറത്തേക്ക് വന്നത്. രണ്ട്...

Most Read