Saturday, May 4, 2024
HomeAmericaഅമേരിക്കന്‍ ജനതയില്‍ പകുതിയും ശ്വസിക്കുന്ന അശുദ്ധവായു എന്നു സര്‍വ്വേ ഫലം.

അമേരിക്കന്‍ ജനതയില്‍ പകുതിയും ശ്വസിക്കുന്ന അശുദ്ധവായു എന്നു സര്‍വ്വേ ഫലം.

പി.പി. ചെറിയാന്‍.
വാഷിംങ്ടന്‍ ഡിസി: ആഗോള താപനവും അന്തരീക്ഷ മലിനീകരണവും വര്‍ധിച്ചതോടെ അമേരിക്കന്‍ ജനതയുടെ പകുതിയിലധികം പേരും ശ്വസിക്കുന്നത് അശുദ്ധ വായുവാണെന്ന് ഏപ്രില്‍ 18 ബുധനാഴ്ച അമേരിക്കന്‍ ലങ്ങ്‌സ് അസോസിയേഷന്‍ പുറത്ത് വിട്ട വാര്‍ഷിക റിപ്പോര്‍ട്ടി പറയുന്നു.
അന്തരീക്ഷത്തില്‍ ഓസോണ്‍ അളവും താപനിലയും ക്രമാതീതമായി വര്‍ധിച്ചതാണ് കാരണമായി ചൂണ്ടികാണിക്കുന്നത്. ഓസോണ്‍ സ്‌മോഗ് ഗ്യാസ് മോളി കൂളുകള്‍ സൂര്യരശ്മിയും സൂര്യതാപവുമായി പ്രവര്‍ത്തിച്ചുണ്ടാകുന്ന നൈട്രജന്‍ ഓക്‌സൈഡുകള്‍ അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. .
വാഹനങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നും വമിക്കുന്ന ചെറിയ അളവിലുള്ള ദ്രവഖര പദാര്‍ഥങ്ങള്‍ ശ്വസിക്കുന്നതുമൂലം ശ്വാസ കോശ അര്‍ബുദ്ധത്തിനുള്ള സാധ്യതകള്‍ വളരെയധികം വര്‍ധിപ്പിച്ചിരിക്കുന്നതായി സെന്റ് ജോണ്‍സ് ഹോപ് കിന്‍സ് യൂണിവേഴ്‌സിറ്റി (ബാള്‍ട്ടിമോര്‍) അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ക്രിസ്റ്റി പറഞ്ഞു.
ട്രംപ് ഗവണ്‍മെന്റ് ക്ലീന്‍ എയര്‍ ആക്ട് ലഘൂകരിച്ചതും പവര്‍ പ്ലാന്റുകളില്‍ നിന്നുള്ള കാര്‍ബന്‍ മലിനീകരണ നിയമം പിന്‍വലിച്ചതും അന്തരീക്ഷ മലിനീകരണത്തിന് അതോടൊപ്പം ശുദ്ധ വായുവിന്റെ ലഭ്യതയും കുറക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.4
RELATED ARTICLES

Most Popular

Recent Comments