Sunday, May 5, 2024
HomeNewsയജമാനനേയും കുടുംബത്തേയും പോരാട്ടത്തിലൂടെ മൂര്‍ഖനില്‍ നിന്ന് രക്ഷിച്ച വളര്‍ത്തുനായ ഒടുവില്‍ മരണത്തിന് കീഴടങ്ങി.

യജമാനനേയും കുടുംബത്തേയും പോരാട്ടത്തിലൂടെ മൂര്‍ഖനില്‍ നിന്ന് രക്ഷിച്ച വളര്‍ത്തുനായ ഒടുവില്‍ മരണത്തിന് കീഴടങ്ങി.

ജോണ്‍സണ്‍ ചെറിയാന്‍.
യജമാനനേയും കുടുംബത്തേയും പോരാട്ടത്തിലൂടെ മൂര്‍ഖനില്‍ നിന്ന് രക്ഷിച്ച വളര്‍ത്തുനായക്ക് വീര ചരമം. മെഡിക്കല്‍ റെപ്പായ കൊല്ലം ഇരവിപുരം സ്വദേശി സന്തോഷിന്റെ വളര്‍ത്തുനായ ബ്ലാക്കിയാണ് മൂര്‍ഖനെ വക വരുത്തി വിഷം തീണ്ടി ചത്തത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് തന്റെ യജമാനനേയും കുടുംബത്തേയും ആക്രമിക്കനെത്തിയ ശത്രുവായ മൂര്‍ഖന്‍ പാമ്ബിനെ ഒരു മണിക്കൂറോളം നേരിട്ട് കടിച്ച്‌ കൊന്നത്.
പോരിനിടെ ബ്ലാക്കിക്ക് മൂര്‍ഖന്റെ കടിയേല്‍കുകയും ചെയ്തു,പക്ഷെ ബ്ലാക്കി വിട്ടില്ല മൂര്‍ഖനെ അവന്‍ ആക്രമിച്ചു കീഴ്പെടുത്തും വരെ കടി വിട്ടില്ല മൂര്‍ഖന്‍ ആഞ്ഞ് കൊത്തിയിട്ടും ബ്ലാക്കി തന്റെ കര്‍ത്തവ്യ ബോധത്തില്‍ നിന്ന് ഒരിഞ്ചുപോലും പുറകോട്ടു പോയില്ല, സ്വന്തം ബോധം നശികുമ്ബോഴും ബ്ലാക്കി തന്റെ യജമാമനന്റെ ആറംഗ കുടുംബത്തെ സംരക്ഷിച്ചതിന്റെ അഭിമാനത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്.
മുമ്ബും രണ്ടു മൂര്‍ഖന്മാരെ കൊന്നതിന്റെ അനുഭവ സമ്ബത്തുള്ള ബ്ലാക്കി ഒടുവില്‍ ഹാട്രിക്ക് നേടിയെങ്കിലും പക്ഷെ സ്വന്തം ജീവന്‍ അതിനു വിലയായി നല്‍കേണ്ടി വന്നു.
എല്ലാ ആദരവും നല്‍കിയാണ് 9 വര്‍ഷമായി തങളുടെ ബോഡി ഗാര്‍ഡായി സേവനം അനുഷ്ഠിച്ച ബ്ലാക്കിയുടെ ശരീരം സംസ്കരിച്ചത്.
RELATED ARTICLES

Most Popular

Recent Comments