Sunday, May 5, 2024
HomeKeralaഅമ്മമാർ തെരുവിൽ സമരജ്വാല തീർത്തു.

അമ്മമാർ തെരുവിൽ സമരജ്വാല തീർത്തു.

സി എച്ച് സാജിദ്.
മലപ്പുറം: കശ്മീരിൽ സംഘ് പരിവാർ വംശീയ ഉന്മൂലനത്തിന് ഇരയായി ക്രൂരമായി കൊലപ്പെടുത്തിയ ബാലികക്ക് നീതി ലഭ്യമാക്കണം എന്ന ആവശ്യവുമായി വെൽഫെയർ പാർട്ടി വനിതാ വിഭാഗം മലപ്പുറത്ത് പ്രതിഷേധ തീ പന്തവുമായി തെരുവിൽ ഇറങ്ങി .പിഞ്ചു കുഞ്ഞിനെ അറുകൊല ചെയ്ത RSS കപാലികരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ബിജെപി മന്ത്രി മാർക്കും ഭരണകൂടത്തിനും ശക്ത മായ താക്കീത് ആയിരുന്നു പിഞ്ചു കുഞ്ഞുങ്ങളെ അണി നിരത്തി കൊണ്ട് ‘അമ്മമാർ നടത്തിയ കരുത്തുറ്റ പ്രകടനം .
മോഡി യുടെയും സംഘികളുടെയും പേടിപ്പിച്ചു തുരത്തി ഓടിക്കാനുള്ള കുടില തന്ത്രത്തിനു മുന്നിൽ ഞങ്ങൾ ഒരിക്കലും മുട്ടു മടക്കില്ല എന്നവർ ഉറക്കെ പ്രഖ്യാപിച്ചു . പാർട്ടി സംസ്ഥാന സമിതി അംഗം റംല മമ്പാട് പന്തം കൊളുത്തി സമരം ഉൽഘാടനം ചെയ്തു സംസാരിച്ചു.. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘ് പരിവാർ മർദ്ദനങ്ങൾക്ക് ഇരയാവുന്നവർക്ക് വേണ്ടി കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒന്നായി രംഗത്തിറങ്ങണം എന്ന് അവർ ആവശ്യപ്പെട്ടു.
ജില്ലാ നേതാക്കന്മാർ ആയ ഫായിസ, നസീറ ബാനു , സീനത്ത് കോക്കൂർ , സുഭദ്ര വണ്ടൂർ, റീന സാനു തുടങ്ങിയവർ സംസാരിച്ചു. ശോഭ തിരൂർ , ഹബീബ റസാഖ്, രജിത മഞ്ചേരി ,റജീന തുടങ്ങിയവർ നേതൃത്വം നൽകി.
RELATED ARTICLES

Most Popular

Recent Comments