ബാല്യവിലാപങ്ങൾ. (കവിത)

0
471
ഗ്രേസി ജോർജ്ജ്.
കാടിൻറെയുള്ളിലും
മരത്തിൻറെ പൊത്തിലും
പാറതൻ വിടവിലും
എത്രയോ പെണ്‍ബാല്യങ്ങൾ
മരിച്ചുറങ്ങീടുന്നു
കല്ലായ്,മഴയായ്,മിന്നലായഗ്നിയായ്
പലരൂപേ മനിതർ തൻ
മനസ്സിൽ വാഴുന്നോരീ
ദൈവങ്ങൾക്കുമീ
ബാല്യവിലാപങ്ങൾ
കേട്ടുമടുത്തില്ലെയോ…?
മനുഷ്യർതൻ കരവിരുതുകളാൽ
പലരൂപേ മെനയുന്ന
ദൈവങ്ങൾക്കുമീ
ബാല്യവിലാപങ്ങളൊരു
യുഗ്മഗാനങ്ങളാകുന്നുവോ
വികലമാം മനസ്സുകൾ-
ക്കടിമയായമരുന്ന
ബാല്യവിലാപങ്ങൾ
എന്ന് തീർന്നീടുമോ….?

Share This:

Comments

comments