Monday, September 9, 2024
HomeAmericaമധ്യവയസ്കയായ കൊലയാളിക്കുവേണ്ടി രാജ്യവ്യാപക തിരച്ചില്‍.

മധ്യവയസ്കയായ കൊലയാളിക്കുവേണ്ടി രാജ്യവ്യാപക തിരച്ചില്‍.

പി.പി.ചെറിയാന്‍.
മിനിസോട്ട: ഭര്‍ത്താവിനെയും രൂപസാദൃശ്യമുള്ള മറ്റൊരു സ്ത്രീയേയും കൊലപ്പെടുത്തി പൊലീസ് വലയത്തില്‍ നിന്നും രക്ഷപ്പെട്ട ലോയ്‌സ് റിയാസ്സിന് (56) വേണ്ടിയുള്ള രാജ്യവ്യാപക തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതപ്പെടുത്തി.
മൂന്നു മക്കളും ഒരു കൊച്ചു മകനുമുള്ള ലോയ്‌സ്, ഭര്‍ത്താവ് ഡേവിഡ് റിയാസിനെ മാര്‍ച്ച് 23 നാണ് വെടിവച്ചു കൊലപ്പെടുത്തിയത്.
ഡേവിഡുമായി ബിസിനസ് ബന്ധമുണ്ടായിരുന്ന സുഹൃത്ത് ഡേവിഡിനെ കാണാനില്ലെന്ന വിവരം പൊലീസ് അറിയിച്ചു. തുടര്‍ന്നു വീട്ടില്‍ എത്തി പരിശോധിച്ച പൊലീസിനു നിരവധി വെടിയുണ്ടകള്‍ തലയിലും ദേഹത്തും തുളച്ചുകയറി നിലയില്‍ ഡേവിഡിനെ മൃതദേഹം കണ്ടെത്തി.
ഭാര്യ ലോയ്‌സിനു വേണ്ടി പൊലീസ് വല വിരിച്ചെങ്കിലും ഇവര്‍ അതിവിദഗ്ധമായി രക്ഷപ്പെട്ടു. തുടര്‍ന്ന് രണ്ടാഴ്ചക്കു ശേഷം ഫ്‌ലോറിഡാ ഫോര്‍ട്ട് മയേഴ്‌സില്‍ ഇവരുടെ രൂപ സാദൃശ്യമുള്ള പമീല ഹച്ചിസനുമായി (59) ബന്ധം സ്ഥാപിച്ചു. ഏപ്രില്‍ 9 ന് പമീലയെ ഫോര്‍ട്ട് മയേഴ്‌സ് ബീച്ചില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ ക്രെഡിറ്റ് കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും തിരിച്ചറിയല്‍ രേഖകളും വാഹനവും കൈക്കലാക്കി ലൊയ്‌സ് അവിടെ നിന്നും കടന്നുകളഞ്ഞു.
ഗാംബ്ലിങ്ങില്‍ വലിയ തുക നഷ്ടപ്പെട്ട ലോയ്‌സ് പണത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. അവസാനമായി ടെക്‌സസ് കോര്‍പസ് ക്രിസ്റ്റിയിലാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്. ഇവര്‍ അപകടകാരിയാ ണെന്നും ഇവരെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം രാജ്യവ്യാപകമാക്കിയിരിക്കുകയാണെന്നും ലി കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. പുഞ്ചിരിക്കുന്ന മുഖവുമായി സഞ്ചരിക്കുന്ന ഇവര്‍ മറ്റൊരു കൊലകൂടി നടത്തുന്നതിനു മുമ്പ് കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹകരണവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.3
RELATED ARTICLES

Most Popular

Recent Comments