ആസിഫാ ബാനു മുസ്‌ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷി : വെൽഫെയർപാർട്ടി വണ്ടൂർ മണ്ഡലം.

0
543
ഷഫീഹ് വാണിയമ്പലം.
വാണ്ടൂർ : ആസിഫാ ബാനു മുസ്‌ലിം വിരുദ്ധ വംശീയതയുടെ രക്തസാക്ഷി എന്ന തലക്കെട്ടിൽ വെൽഫെയർപാർട്ടി വണ്ടൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും, സംഗമവും സംഘടിപ്പിച്ചു. കുറ്റവാളികളെയും കൂട്ടു നിന്ന പോലീസ് ഉദ്യോഗസ്ഥരെയും പിടികൂടി മാത്രക പരമായി ശിക്ഷിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. വണ്ടൂർ മണ്ഡലം പ്രസിഡന്റ് അബ്ദുല്ല കോയ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്‌ലിംകളെ ഭയപ്പെടുത്തി നാടുകടത്താനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ രക്തസാക്ഷിയാണ് ആസിഫ. വംശീയ ഉന്മൂലനത്തിനും സ്ത്രീത്വത്തെ ഹനിക്കാനും ബലാത്സംഗം രാഷ്ട്രിയ ആയുധമാക്കുന്ന നീചന്മാരാണ് സംഘ് പരിവാറെന്ന് അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയുടെ മരണത്തിന് മുമ്പ് ക്ഷേത്രത്തിൽ ജീവനോടെയുണ്ട് എന്ന വിവരം ലഭിച്ചിട്ടും മിണ്ടാതിരുന്ന പോലീസ് സേന, സംഘ് പരിവാർ വിധേയത്വത്തെയാണ് ചൂണ്ടി കാണിക്കുന്നത്. ക്രൂരമായി ബലാത്സംഗം ചെയ്‌തു കൊന്ന എട്ടുവയസ്സുകാരിയുടെ കൊലയാളികളെ സംരക്ഷിക്കാൻ ബി.ജെ.പി മന്ത്രിമാരുടെ നേത്യത്വത്തിൽ ഹിന്ദു ഏകതാ മഞ്ച് എന്ന ഭീകരസംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ജനാ ധിപത്യത്തെ വെല്ലുവിളിക്കുന്നതാണന്ന് മണ്ഡലം സെക്രട്ടറി ജബ്ബാർ എ.കെ പറഞ്ഞു.
പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മോയിക്കൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഫ്രറ്റേർണിറ്റി മണ്ഡലം കൺവീനർ ഷഫീഹ് വാണിയമ്പലം നന്ദിയും പറഞ്ഞു. പ്രകടനത്തിന് റസാഖ്.കെ.കെ, സിഎച്.സകരിയ,സലീം സി.ടി,ആസിഫ് മമ്പാട്,സത്താർ.കെ. ടി എന്നിവർ നേതൃത്വം നൽകി.
https://m.facebook.com/story.php?story_fbid=567639740259744&id=100010411691241

Share This:

Comments

comments