ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് വയനാട്ടില്‍ ആദിവാസി സ്ത്രീ മരിച്ചു.

0
481
ജോണ്‍സണ്‍ ചെറിയാന്‍.
മാനന്തവാടി: ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് വയനാട്ടില്‍ ആദിവാസി സ്ത്രീ മരിച്ചു. എടവക താന്നിയാട് വെണ്ണമറ്റ കോളനിയിലെ ചപ്പ (61) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെ ചപ്പയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും അവശനിലയിലായ അവരെ കിടത്തി ചികിത്സിക്കാതെ ആശുപത്രി അധികൃതര്‍ തിരിച്ചയയ്ക്കുകയായിരുന്നു.
ആശുപത്രിയില്‍ കിടക്കാന്‍ ബെഡ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡ്യൂട്ടി ഡോക്ടര്‍ വീട്ടിലേക്കയച്ചു എന്നാണ് ചപ്പയുടെ ബന്ധുക്കളുടെ പരാതി. മരുന്ന് കഴിച്ചിട്ടും അസുഖം കുറഞ്ഞില്ലെങ്കില്‍ വീണ്ടും ആശുപത്രിയിലെത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ തിരികെ വീട്ടിലെത്തിയതിന് പിന്നാലെ ചപ്പ കുഴഞ്ഞു വീഴുകയായിരുന്നു.
വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് 61കാരിയായ ചാപ്പ മരിച്ചത്. ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്ത്രീ മരിച്ചതെന്നാരോപിച്ച്‌ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.

Share This:

Comments

comments