ചോദ്യത്തിന് ഉത്തരം പറയാതിരുന്നതിന് അധ്യാപകന്‍ വടികൊണ്ട് തൊണ്ടയില്‍ കുത്തിയതിനെ തുടര്‍ന്ന് രണ്ടാം ക്ലാസുകാരന്‍ ഗുരുതരാവസ്ഥയില്‍.

0
768
ജോണ്‍സണ്‍ ചെറിയാന്‍.
അഹമ്മദ്നഗര്‍: ചോദ്യത്തിന് ഉത്തരം പറയാതിരുന്നതിന് കണക്ക് അധ്യാപകന്‍ വടികൊണ്ട് തൊണ്ടയില്‍ കുത്തിയതിനെ തുടര്‍ന്ന് രണ്ടാം ക്ലാസുകാരന്‍ ഗുരുതരാവസ്ഥയില്‍. എട്ടുവയസുകാരനായ കുട്ടിയുടെ ശ്വാസനാളത്തിനും അന്നനാളത്തിനും പരുക്കേറ്റു. ശബ്ദം നഷ്ടമായ കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. മഹാരാഷ്ട്രയിലെ പിംപാല്‍ഗണിലാണ് സംഭവം.
ക്ലാസില്‍ വെച്ച്‌ വേദനകൊണ്ട് പുളഞ്ഞ കുഞ്ഞ് ചുമച്ച്‌ ചോരതുപ്പുകയും തൊണ്ടയില്‍ നിന്ന് രക്തമൊലിക്കുകയും ചെയ്തതോടെ സഹപാഠികള്‍ കരഞ്ഞ് ബഹളം വെച്ചു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞ് ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കുഞ്ഞിനെ ദ്രോഹിച്ചതിന് പ്രതിക്കെതിരെ കുറ്റംചുമത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Share This:

Comments

comments