ആലുവയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു.

0
611
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ആലുവയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. ആലുവ തുരുത്ത് പാലത്തിന് സമീപമാണ് അപകടം.ശ്രീമൂലനഗരം കല്ലയം ഏട്ടാപ്പിള്ളി വീട്ടില്‍ സികെ രാഗേഷ് (32), എടനാട് സ്വദേശിനി ശ്രീകല (28) എന്നിവരാണു മരിച്ചത്.
ഇരുവരും പ്രണയത്തില്‍ ആയിരുന്നു. പ്ലംബ്ബിങ് ജോലിക്കാരനായ രാഗേഷ് അവിവാഹിതനാണ്. ശ്രീകല രണ്ടു കുട്ടികളുടെ മാതാവാണ്. ഇന്നലെ രാത്രി മുതല്‍ ഇവരെ കാണാതാകുകയായിരുന്നു. പുലര്‍ച്ചയാണ് മരണമെന്നാണു പ്രാഥമിക നിഗമനം. ഇരുവരുടെയും തലഭാഗം ചിതറിത്തെറിച്ച നിലയിലായിരുന്നു.

Share This:

Comments

comments