Friday, December 5, 2025
HomeKeralaകോഴിക്കോട്- പാലക്കാട് ദേശിയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക് ദാരുണാന്ത്യം.

കോഴിക്കോട്- പാലക്കാട് ദേശിയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക് ദാരുണാന്ത്യം.

ജോണ്‍സണ്‍ ചെറിയാന്‍.
മങ്കട: കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്- പാലക്കാട് ദേശിയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ കാര്‍ ഓടിച്ചിരുന്നയാള്‍ മരിച്ചു. കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിലിടിച്ച്‌ വീടു തകര്‍ന്നു.
ചെര്‍പ്പുളശ്ശേരി മാരായമംഗലം അരക്കുപറമ്ബില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ഫാസില്‍ (26) ആണ് മരിച്ചത്. പരുക്കേറ്റ ചെര്‍പ്പുളശ്ശേരി കിഴിശ്ശേരി രായന്റെ ഭാര്യ മുംതാസ് (40), മകള്‍ നുജു (16) എന്നിവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ നാലുമണിയോടെ രാമപുരം സ്‌കൂള്‍ പടിയിലായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് റോഡരുകിലെ ഓടയിലേക്ക് തെറിച്ചുവീണ നുജുവിനെ കുറേ സമയത്തെ തിരച്ചിലിനൊടുവിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
RELATED ARTICLES

Most Popular

Recent Comments