Friday, April 19, 2024
HomeNewsഅഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണത്തില്‍ ജില്ലാ ഗവര്‍ണറും 7 പൊലീസുകാരും കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണത്തില്‍ ജില്ലാ ഗവര്‍ണറും 7 പൊലീസുകാരും കൊല്ലപ്പെട്ടു.

ജോണ്‍സണ്‍ ചെറിയാന്‍.
കാബൂള്‍:  താലിബാന്‍ ആക്രമണത്തില്‍ ജില്ലാ ഗവര്‍ണറും 7 പൊലീസുകാരും കൊല്ലപ്പെട്ടു. അഫ്ഗാനിലെ ക്വാജ ഒമാരി ജില്ലാ ഗവര്‍ണര്‍ അലി ഷംസ് ദോസ്താണ് കൊല്ലപ്പെട്ടത്.
താലിബാന്‍ ഭീകരര്‍ ഗവര്‍ണറുടെ വീട് ആക്രമിക്കുകയും വീടിന് കാവല്‍ നിന്ന പൊലീസുകാരെ വധിക്കുകയും ആയിരുന്നു.ആക്രമണത്തില്‍ 9 ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ക്കും പരിക്കേറ്റു. ഗവര്‍ണറുടെ വീടും പരിസരവും ആക്രമണത്തില്‍ അഗ്നിക്കിരയായി.
വ്യോമാക്രമണത്തിലും അതിന് ശേഷമുണ്ടായ പ്രശ്‌നത്തിലുംപ്പെട്ട് 27 താലിബാന്‍ ഭീകരരും കൊല്ലപ്പെട്ടിരുന്നു. ക്വാജ ഒമാരി ജില്ല മുഴുവനായും പിടിച്ചടക്കിയതായി താലിബാന്‍ ഭീകരസംഘടന അവകാശപ്പെട്ടെങ്കിലും അഫ്ഗാന്‍ പൊലീസ് ഇത് നിഷേധിച്ചു
RELATED ARTICLES

Most Popular

Recent Comments