Thursday, May 2, 2024
HomeAmericaഅമേരിക്കയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വിമുക്തഭടന് സ്വകാര്യ ജെറ്റില്‍ ആദ്യ യാത്ര !.

അമേരിക്കയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വിമുക്തഭടന് സ്വകാര്യ ജെറ്റില്‍ ആദ്യ യാത്ര !.

പി.പി. ചെറിയാന്‍.
ഓസ്റ്റിന്‍ : അമേരിക്കയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വിമുക്ത ഭടന്‍ റിച്ചാര്‍ഡ് ഓവര്‍ ടണിന് സ്വകാര്യ ജെറ്റില്‍ ആദ്യ യാത്ര. 111 വയസ്സ് ആണു പ്രായം. ഓസ്റ്റിന്‍ നിന്നുള്ള റിച്ചാര്‍ഡിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം വാഷിങ്ടന്‍ ഡിസിയിലുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ ഹിസ്റ്ററി ആന്റ് കള്‍ച്ചറല്‍ നാഷണല്‍ മ്യൂസിയം സന്ദര്‍ശിക്കണമെന്നതാണ്.
ഈ ആഗ്രഹം നിവര്‍ത്തിക്കുന്നതിന് മുമ്പോട്ടു വന്നത് ഓസ്റ്റിനിലെ ബില്യനിയര്‍ ബിസിനസ്മാന്‍ റോബര്‍ട്ട് സ്മിത്താണ്. മ്യൂസിയ നിര്‍മാണത്തിന് റോബര്‍ട്ട് സ്മിത്ത് 20 മില്യണ്‍ ഡോളറാണ് സംഭാവന നല്‍കിയിരുന്നത്.
ഏപ്രില്‍ 7 ശനിയാഴ്ചയായിരുന്നു ഓവര്‍ ടണിനേയും കൂട്ടുകാരേയും വഹിച്ചു കൊണ്ടുള്ള െ്രെപവറ്റ് ജെറ്റ് വിമാനം വാഷിങ്ടന്‍ ഡിസിയിലേക്ക് പറന്നുയര്‍ന്നത്. മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി കോളിന്‍ പൗളാണ് ഈ സംഘത്തെ സ്വീകരിക്കാന്‍ മ്യൂസിയത്തില്‍ എത്തിയിരുന്നത്.
1906 ലാണ് ഓവര്‍ടണിന്റെ ജനനം. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിരുന്നു. പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ ബേംബ് വര്‍ഷിച്ചു. അന്തരീക്ഷം മുഴുവന്‍ പുകപടലങ്ങള്‍ നിറഞ്ഞിരിക്കുന്ന അവസരത്തിലാണ് കപ്പലില്‍ ഓവര്‍ടണ്‍ അവിടെ എത്തിയത്. മേയ് 11 ന് 112 വയസ്സു തികയുന്ന ഓവര്‍ ടണ്‍ ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യവാനാണ്.23
RELATED ARTICLES

Most Popular

Recent Comments