Saturday, May 18, 2024
HomeNewsഉത്തര്‍പ്രദേശില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കാത്തതിന്റെ പേരില്‍ മുപ്പതുകാരിയുടെ രണ്ടു കൈകളും തല്ലിയൊടിച്ചു.

ഉത്തര്‍പ്രദേശില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കാത്തതിന്റെ പേരില്‍ മുപ്പതുകാരിയുടെ രണ്ടു കൈകളും തല്ലിയൊടിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ഷാജഹാന്‍പുര്‍(യു.പി.): എട്ടു വര്‍ഷത്തെ ദാമ്ബത്യത്തിനിടെ ആണ്‍കുഞ്ഞിനു ജന്മം നല്‍കാത്തതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ മുപ്പതുകാരിയുടെ രണ്ടു കൈകളും തല്ലിയൊടിച്ചു.
ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളുമാണു സംഭവത്തിനു പിന്നിലെന്ന്‌ യുവതി. ബാബ്ര ഗ്രാമത്തിലെ രേഖ ദേവി എന്ന യുവതിക്കാണു ദുരനുഭവം. മൂന്നു പെണ്‍കുട്ടികളുടെ അമ്മയാണു രേഖ. കഴിഞ്ഞദിവസം രേഖയുടെ വീട്ടിലെത്തിയ മാതാപിതാക്കള്‍ അവളെ ആശുപത്രിയിലെത്തിച്ചപ്പോഴാണു സംഭവത്തെപ്പറ്റി പുറംലോകം അറിയുന്നത്‌.
തുടര്‍ന്നു മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എട്ടു വര്‍ഷം മുമ്ബായിരുന്നു രേഖയും ശൈലേന്ദ്ര കുമാറുമായുള്ള വിവാഹം. മാസങ്ങള്‍ക്കു മുമ്ബു മൂന്നാമതും പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതോടെയാണ്‌ പീഡനത്തിനു തുടക്കമെന്നു രേഖ പോലീസിനോടു പറഞ്ഞു
RELATED ARTICLES

Most Popular

Recent Comments