Thursday, March 28, 2024
HomeKeralaകോണ്‍ഗ്രസ് എംഎല്‍എ വി. ടി. ബല്‍റാമിന്റ് വാഹനത്തിന് നേരെ കല്ലേറ്.

കോണ്‍ഗ്രസ് എംഎല്‍എ വി. ടി. ബല്‍റാമിന്റ് വാഹനത്തിന് നേരെ കല്ലേറ്.

ജോണ്‍സണ്‍ ചെറിയാന്‍.
തൃത്താല:  വി. ടി. ബല്‍റാമിന്റ് വാഹനത്തിന് നേരെ കല്ലേറ്. കരിങ്കൊടി കാണിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വാഹനത്തിന്റെ സൈഡ് ഗ്ലാസ് തകര്‍ന്നിട്ടുണ്ട്.
മണ്ഡലമായ തൃത്താല കൂടല്ലൂരിന് സമീപം ആനക്കര പഞ്ചായത്തില്‍ ക്ഷീരസഹകരണസംഘത്തിന്റെ സഹായ വിതരണം ഉദ്ഘാടനം ചെയ്യാന്‍ വന്നതായിരുന്നു ബെല്‍റാം.
നേരത്തെ, കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എകെജിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് എംഎല്‍എ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ സിപിഎം കരിങ്കൊടി കാണിച്ച പ്രതിഷേധം നടത്താറുണ്ട്. എന്നാല്‍ ഇത് അക്രമാസക്തമാകുകയായിരുന്നു.
പോലീസിനെതിരേയും ആരോപണമുയര്‍ന്നിട്ടുണ്ട്. ആക്രമണം നടക്കുമ്ബോള്‍ അവരെ പിന്തുണയ്ക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നും പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിന് പകരം അവര്‍ക്കായി അവസരം നല്‍കുന്നു സമീപനമാണ് സ്വീകരിച്ചതെന്നും ബല്‍റാം ആരോപിച്ചു.
RELATED ARTICLES

Most Popular

Recent Comments