Monday, May 13, 2024
HomeAmericaമുസ്‌ലിം സമൂഹത്തെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കുന്ന നടപടി അവസാനിപ്പിക്കാന്‍ ധാരണ.

മുസ്‌ലിം സമൂഹത്തെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കുന്ന നടപടി അവസാനിപ്പിക്കാന്‍ ധാരണ.

പി പി ചെറിയാന്‍.
ന്യൂയോര്‍ക്ക് : സെപ്റ്റംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തിനു ശേഷം മുസ്‌ലിം സമുദായാംഗങ്ങളെ പ്രത്യേക നിരീക്ഷണത്തിനു വിധേയമാക്കി കൊണ്ടിരുന്ന നടപടി അവസാനിപ്പിക്കാന്‍ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്‌മെന്റും മുസ്‌ലിം കമ്മ്യൂണിറ്റി നേതാക്കളും ധാരണയിലെത്തി.
ഏപ്രില്‍ 5 നു സിറ്റിയുമായുണ്ടാക്കിയ ധാരണയനുസരിച്ച് സിറ്റിക്കെതിരെ മുസ്‌ലിം സമുദായം നടത്തിവന്നിരുന്ന കേസിന്റെ ചെലവിലേക്ക് ഒരു മില്യണ്‍ ഡോളറും മറ്റു നഷ്ടങ്ങള്‍ക്കായി 75,000 ഡോളറും സിറ്റി നല്‍കും.
മുസ്‌ലിം സമുദായാംഗങ്ങള്‍ എന്ന ഒരു വിഭാഗത്തെ മാത്രം നിരീക്ഷണത്തിനു വിധേയമാക്കുന്ന നടപടി അവസാനിപ്പിക്കാന്‍ ന്യൂയോര്‍ക്ക് സിറ്റി തയ്യാറായതു മറ്റുള്ള സിറ്റികള്‍ക്കു കൂടെയുള്ള ഒരു മുന്നറിയിപ്പാണെന്ന് മുസ്‌ലിം അഡ്വക്കേറ്റ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫര്‍ഹാന കീരാ പറഞ്ഞു.
മുസ്‌ലിം വിഭാഗത്തിന്റെ സിവില്‍ റൈറ്റ്‌സ് സംരക്ഷിക്കപ്പെടുന്നു എന്നതു സ്വാഗതാര്‍ഹമെന്നാണ് സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്‌സ് ലീഗല്‍ ഡയറക്ടര്‍ ബഹര്‍ അസ്മി അഭിപ്രായപ്പെട്ടു.
ന്യൂയോര്‍ക്കിനെ ഏറ്റവും സുരക്ഷിതത്വമുള്ള സിറ്റിയാക്കുന്നതിനും വ്യക്തികളുടെ ഭരണഘടനാവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനും ഈ ധാരണ പ്രയോജനപ്പെടുമെന്ന് സിറ്റിയിലെ ടോപ് ലോയര്‍ സാക്കറി ഡബ്ല്യൂ കാര്‍ട്ടര്‍ പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments