Thursday, May 2, 2024
HomeNewsട്രാന്‍സ്ജെന്‍റര്‍ സൂര്യ വിവാഹിതയാകുന്നു.

ട്രാന്‍സ്ജെന്‍റര്‍ സൂര്യ വിവാഹിതയാകുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റും കോമഡി റിയാലിറ്റി ഷോ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുമായ സൂര്യ വിവാഹിതയാകുന്നു. ഇഷാന്‍ കെ ഷാനാണ് സൂര്യയുടെ പ്രതിശ്രുത വരന്‍. സൂര്യ തന്നെയാണ് ഇരുവരുടെയും ചിത്രത്തോടൊപ്പമുള്ള ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. അടുത്ത മാസമാണ് വിവാഹം.
ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്.കേരളത്തില്‍ ആദ്യം സ്ത്രീവോട്ടറായി സമ്മതിദാനാവകാശം വിനിയോഗിച്ച ട്രാന്‍സ് ജെന്‍ററാണ് സൂര്യ. സ്റ്റേജ്‌-ടെലിവിഷന്‍ പരിപാടികളിലൂടെയും ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിറ്റികളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് സൂര്യ. 2015ലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത്. ചില സിനിമകളിലും സൂര്യ വേഷമിട്ടിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments