Monday, May 6, 2024
HomeKeralaദേശീയപാത സമരം ,പോലീസ് ഭീകരത അവസാനിപ്പിക്കുക :വെൽഫെയർ പാർട്ടി.

ദേശീയപാത സമരം ,പോലീസ് ഭീകരത അവസാനിപ്പിക്കുക :വെൽഫെയർ പാർട്ടി.

മുനീബ് കാരക്കുന്ന്.
മലപ്പുറം: ദേശീയപാതാ വികസനത്തിൽ ഭൂമി നഷ്ടപെടുന്നവരുടെ സമരത്തെ ക്രൂരമായി അടിച്ചമർത്തുന്ന പോലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു .ജനങ്ങളുടെ പരാതി കേൾക്കാൻ അവസരം നൽകണം .അത് വരെ അളവ് നിർത്തിവെക്കുവാൻ അധികാരികൾ തയ്യാറാവണം .
സ്ഥലം നഷ്ടപെടുന്നവരുമായി ഒരു ചർച്ചക്ക് പോലും തയ്യാറല്ലാത്ത മുഖ്യമന്ത്ര്യയുടെ ധാർഷ്ട്യം അംഗീകരിക്കുവാൻ സാധ്യമല്ല എന്നും അദ്ദേഹം പറഞ്ഞു .റസാഖ് പാലേരിയുടെ നേതൃത്വത്തിൽ, അരീക്കാട് ,സ്വാഗതമാട് എന്നിവിടങ്ങളിലെ സമരപന്തൽ സന്ദർശിച്ചു .സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ ,ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് ,ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് കാരകുന്ന് .ജില്ലാ സെക്രട്ടറി അഷ്റഫ് വൈലത്തൂർ തുടങ്ങിയവർ സംമ്പദ്ധിച്ചു .
ഫോട്ടോ കാപ്‌ഷൻ;സ്വാഗതമാട് ബൈപാസ് സംയുക്ത സമരസമിതിയുടെ നിരാഹാര സമരത്തിന്റെ ആറാം ദിവസം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉൽഘാടനം ചെയ്യുന്നു.
RELATED ARTICLES

Most Popular

Recent Comments