Friday, April 26, 2024
HomeGulfദുബായില്‍ കുടുങ്ങിപ്പോയ യുവതിയ്ക്ക് സഹായവുമായി സുഷമ സ്വരാജ്.

ദുബായില്‍ കുടുങ്ങിപ്പോയ യുവതിയ്ക്ക് സഹായവുമായി സുഷമ സ്വരാജ്.

 ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്: ദുബായില്‍ കുടുങ്ങിപ്പോയ തെലുങ്കാന സ്വദേശിയായ യുവതിയ്ക്ക് സഹായവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ദുബായിലില്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റിനെ വിശ്വസിച്ച യുവതിയെ ദുവായില്‍ എത്തിച്ച ശേഷം ഏജന്റും, സംഘവും ഒമാനിലേക്ക് കടത്തുകയായിരുന്നു.
ഏജന്റുമാരും, തൊഴിലുടമകളും തന്നെ മര്‍ദ്ദിച്ചിരുന്നതായാണ് യുവതി വെളിപ്പെടുത്തുന്നത്. ദുബായിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍ഗേളായി ജോലി ഏജന്റ് തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും, മാര്‍ച്ച്‌ 18 ന് അവര്‍ തന്നെ ദുബായിലെ ഷാര്‍ജയിലേക്ക് അയച്ചുവെന്നും, അവിടെ ഒരു ഓഫീസില്‍ തങ്ങിയ തന്നെ പിന്നീട് ഒമാനിലേക്ക് കൊണ്ടു പോവുകയും, ഒരു വീട്ടു ജോലിക്കാരിയാക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.
ജോലിഭാരം കൂടുതലായിരുന്നുവെന്നും, ആവശ്യത്തിന് ആഹാരം പോലും തരാതെ അവര്‍ തന്നെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി പെണ്‍കുട്ടി വ്യക്തമാക്കി. സഹിക്കാന്‍ കഴിയാതെ പെണ്‍ക്കുട്ടി വിവരം വീട്ടില്‍ അറിയിക്കുകയും, തുടര്‍ന്ന് പെണ്‍ക്കുട്ടിയുടെ കുടുംബം മസ്‌ക്കറ്റിലെ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയുമായിരുന്നു.
RELATED ARTICLES

Most Popular

Recent Comments