Thursday, May 2, 2024
HomeNewsമദ്യം വാങ്ങാന്‍ പണം നല്‍കിയില്ല;സഹോദരന്‍റെ മൂക്ക് ജ്യേഷ്ഠന്‍ കടിച്ചുമുറിച്ചു.

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല;സഹോദരന്‍റെ മൂക്ക് ജ്യേഷ്ഠന്‍ കടിച്ചുമുറിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ലക്നോ: മദ്യം വാങ്ങാന്‍ പണം നല്‍കാതിരുന്ന ഇളയ സഹോദരന്‍റെ മൂക്ക് ജ്യേഷ്ഠന്‍ കടിച്ചുമുറിച്ചു. ഉത്തര്‍ പ്രദേശിലെ കനൂജിലെ രാംലാല്‍പൂര്‍ല ഗ്രാമത്തിലാണ് സംഭവം. ഇളയ സഹോദരനായ സൊബ്രാനെ ആക്രമിച്ച കേസില്‍ പ്രതിയായ ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിന് ഇരയായ സൊബ്രാന്‍ അപകട സ്ഥലത്ത് ബോധംകെട്ട് വീണതായി താതിയ സബ് ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര സിങ് പറഞ്ഞു.
സൊബ്രാനെ കൂടാതെ വീട്ടിലെ മറ്റുള്ളവരെയും പണത്തിനായി ശ്രീകാന്ത് ആക്രമിക്കാറുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍, സഹോദരനെ ആക്രമിച്ചതിനെ കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്നാണ് ശ്രീകാന്ത് പൊലീസിനോട് വ്യക്തമാക്കിയത്.
RELATED ARTICLES

Most Popular

Recent Comments