ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം.

0
437
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പഞ്ചാബ് കാബിനറ്റ് മന്ത്രി നവ്‌ജോത് സിങ് സിദ്ദു അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ നിലവില്‍ തുടരുന്ന 20,000 രൂപ മാസ ധനസഹായം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
ഐ.എസ് വധിച്ച 39 പൗരന്മാരില്‍ 38 പേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ചയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. മൊസൂളില്‍ 2014ല്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 40 ഇന്ത്യന്‍ ജോലിക്കാരില്‍ 39 പേരെയും വധിച്ചു കുഴിയില്‍ മൂടുകയായിരുന്നുവെന്ന് ഇക്കഴിഞ്ഞ മാര്‍ച്ച്‌ 20നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റിനെ അറിയിച്ചത്.

Share This:

Comments

comments