Thursday, May 2, 2024
HomeNewsഎട്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്നു.

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
ഗാസിയാബാദ്: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്നു. സംഭവം നടന്നത് വെള്ളിയാഴ്ച രാത്രി ഗാസിയാബാദിലെ ലോണിയിലാണ്. നാട്ടുകാര്‍ കൊലപ്പെടുത്തിയത് 24കാരനായ ജിതേന്ദ്രയെയാണ്.
പോലീസാണ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആയിരുന്ന ജിതേന്ദ്രയെയും മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ജിതേന്ദ്ര വൈകാതെ മരണമടഞ്ഞു. പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്. മാനഭംഗത്തിന് കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിന് പരാതിയും നല്‍കിയിട്ടുണ്ട്.
ജിതേന്ദ്ര വെള്ളിയാഴ്ച മതപരമായ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഭാര്യയ്‌ക്കൊപ്പം ഇവിടെ എത്തിയത്. ഭാര്യയെ ചടങ്ങിലേക്ക് അയച്ച ശേഷം ഇയാള്‍ പെണ്‍കുട്ടിയേയും കൂട്ടി വീട്ടില്‍ എത്തുകയും അവളെ മാനഭംഗപ്പെടുത്തുകയുമായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് കുട്ടി കരഞ്ഞുകൊണ്ട് ഇറങ്ങിയോടുന്നത് കണ്ട അയാല്‍വാസികള്‍ ജിതേന്ദ്രയെ പിടികൂടിയത്. ജിതേന്ദ്ര ഈ സമയം മദ്യലഹരിയില്‍ ആയിരുന്നു.
RELATED ARTICLES

Most Popular

Recent Comments