Thursday, May 30, 2024
HomeKeralaബൈക്കില്‍ നിന്ന് തെറിച്ചുവീണ് പരുക്കേറ്റ സഹോദരന്മാര്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം.

ബൈക്കില്‍ നിന്ന് തെറിച്ചുവീണ് പരുക്കേറ്റ സഹോദരന്മാര്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം.

ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്:  ബൈക്കില്‍ നിന്ന് തെറിച്ചുവീണ് പരുക്കേറ്റ സഹോദരന്മാര്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം. പരുക്കേറ്റ് ചോരയില്‍ കുളിച്ചുകിടന്ന എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി അടക്കമുള്ളവരെയാണ് മര്‍ദ്ദിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസിനു സമീപമാണ് സംഭവം.
കഴിഞ്ഞ രാത്രി ഒമ്ബതരയോടെ വീട്ടിലേക്കു ഭക്ഷണവും വാങ്ങിപ്പോയ സെയ്ത് മുഹമ്മദ്, സാമന്ത് മുഹമ്മദ് എന്നിവരാണ് അപകടത്തില്‍പെട്ടത്. ബൈക്കില്‍ നിന്നുവീണ് ചോരയില്‍ കുളിച്ചുകിടന്ന ഇവരെ സമീപത്തുള്ള ബേക്കറിയില്‍ ഉണ്ടായിരുന്നവര്‍ പോലും തിരിഞ്ഞുനോക്കിയില്ല. ഒന്നര മണിക്കൂറോളം ഈ സഹോദരങ്ങള്‍ റോഡില്‍ കിടന്നു.
അമിത വേഗത്തില്‍ ബൈക്കോടിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കൈയ്യിലുണ്ടായിരുന്ന അയ്യായിരം രൂപയും ഈ സാമൂഹ്യവിരുദ്ധര്‍ തട്ടിയെടുത്തതായും ഇവര്‍ പറഞ്ഞു. നാട്ടുകാരില്‍ ചിലര്‍ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായെങ്കിലും വീട്ടില്‍ നിനന് ആളു വന്നിട്ട് കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞ് ഈ സാമൂഹ്യവിരുദ്ധര്‍ തടഞ്ഞു.
പതിനൊന്ന് മണിയോടെ വീട്ടില്‍ നിന്നും ആളെത്തിയാണ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. സഹോദരങ്ങള്‍ക്കു നേരെയുണ്ടായ അതിക്രമത്തില്‍ വീട്ടുകാര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments