Saturday, May 18, 2024
HomeGulfമിനിമം ബാലന്‍സില്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ഇനി പിഴ.

മിനിമം ബാലന്‍സില്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ഇനി പിഴ.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: ഇനി മുതല്‍ ബാലന്‍സില്ലാലെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നരില്‍ നിന്നും പിഴ ഇടക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചു. അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലാതെ എടിഎമ്മില്‍ നിന്നോ മറ്റ് തരത്തിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ കാശ് പോകുമെന്നാണ് ബാങ്കുകള്‍ അറിയിച്ചിരിക്കുന്നത്. ബാലന്‍സ് ഇല്ലാതെ ഓരോ തവണയും കാര്‍ഡ് സൈ്വപ് ചെയ്താല്‍ ബാങ്കുകള്‍ ഈടാക്കുക 17 രൂപമുതല്‍ 25 രൂപവരെയാണ്. ഈ തുകയ്ക്കൊപ്പം ജിഎസ്ടിയും ബാധകമാകും.
പിഴയായി 17 രൂപയാണ് എസ്ബിഐ ഈടാക്കുക. എന്നാല്‍ എച്ഡിഎഫ്സിയും ഐസിഐസിഐയും 25 രൂപ വീതമാണ് ഓരോ തവണ ഇടപാട് നിഷേധിക്കുമ്ബോഴും ഈടാക്കുക. ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകളുടെ വിശദീകരണം.
RELATED ARTICLES

Most Popular

Recent Comments