Saturday, May 4, 2024
HomeKeralaഅ​തി​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി ഉണ്ടാകും;ലോ​ക്നാ​ഥ് ബെ​ഹ്റ.

അ​തി​ക്ര​മം ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി ഉണ്ടാകും;ലോ​ക്നാ​ഥ് ബെ​ഹ്റ.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: അതിക്രമം നടത്തുന്ന പോലീസുകാര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാനത്ത് നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ ശിക്ഷിക്കുമെന്നും ഒരാള്‍ മാത്രം ശിക്ഷിക്കപ്പെടുന്നതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയം പരിശോധിക്കാന്‍ ഉന്നതതല യോഗം വിളിക്കും. വാഹന പരിശോധനകളിലെ അപാകത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനപരിശോധന നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments