Friday, April 26, 2024
HomeKeralaഎന്റെ മകന് ജീവിക്കാന്‍ മതം വേണ്ട! സി കെ വിനീതെന്ന അച്ഛന്റെ വാക്കുകള്‍ക്ക് അഭിനന്ദന പ്രവാഹം.

എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട! സി കെ വിനീതെന്ന അച്ഛന്റെ വാക്കുകള്‍ക്ക് അഭിനന്ദന പ്രവാഹം.

ജോണ്‍സണ്‍ ചെറിയാന്‍.
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സി കെ വിനീതിന് ഇപ്പോള്‍ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്. കളിയുമായി ബന്ധപ്പെട്ടതും പൊതുസമൂഹവുമായി ബന്ധപ്പെട്ടതുമായ എല്ലാ കാര്യങ്ങളിലും സ്വന്തം അഭിപ്രായം മുഖംനോക്കാതെ വ്യക്തമാക്കുന്നയാളാണ് വിനീത്.
ആയതിനാല്‍ മകന്റെ കാര്യത്തില്‍ എടുത്ത തീരുമാനത്തില്‍ സി കെ വിനീത് വീ്ണ്ടും ആരാധകര്‍ക്ക് പ്രീയപ്പെട്ടവനാവുകയാണ്. നമ്മുടെ നാടിനെ ഭിന്നിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന മതം എന്ന വേര്‍തിരിവ് തന്റെ മകന് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് സി കെ വിനീത്. തന്റെ മകനെ മത വിശ്വാസത്തിലേക്ക് നയിക്കില്ലെന്നാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സികെ വിനീത് തുറന്നുപറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ മാസം 23ാം തിയതിയാണ് വീനിത് അച്ഛനായത്. ‘എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട, അവന്റെ വിശ്വാസവും വഴിയും അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെ.’ എന്നാണ് വിനീത് പറഞ്ഞത്. മുന്‍പും കളികളത്തിന് പുറത്ത് നടക്കുന്ന സുപ്രധാന കാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളയാളാണ് വിനീത്.
മകനെ ഒരു മതത്തിന്റേയും ചട്ടക്കൂട്ടില്‍ വളര്‍ത്തുന്നില്ല എന്ന് പറയുമ്ബോള്‍ അവന്റെ വിശ്വാസത്തെ അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെ എന്നാണ് വിനീത് പറയുന്നത്. കണ്ണൂര്‍ സ്വദേശിയായ ശരണ്യയാണ് വിനീതിന്റെ ഭാര്യ. നടന്‍ സുബീഷ് ഉള്‍പ്പെടെ നിരവധി താരങ്ങളും പ്രമുഖരും വിനീതിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തുകയും ചെയ്യുന്നുണ്ട്.
RELATED ARTICLES

Most Popular

Recent Comments