Thursday, April 25, 2024
HomeAmericaഫാ. ദേവസിയ കാനാട്ട് നയിക്കുന്ന വചനാഭിഷേക ധ്യാനം മാർച്ച് 16,17,18 (വെള്ളി, ശനി, ഞായർ )...

ഫാ. ദേവസിയ കാനാട്ട് നയിക്കുന്ന വചനാഭിഷേക ധ്യാനം മാർച്ച് 16,17,18 (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ സോമർസെറ്റ്‌ ദേവാലയത്തിൽ.

സെബാസ്റ്റ്യൻ ആൻ്റണി.
“അവര്‍ കര്‍ത്താവിങ്കലേക്കു മടങ്ങിവരുകയും അവരുടെ പ്രാർത്ഥന കേട്ടു കര്‍ത്താവ് അവര്‍ക്കു സൗഖ്യം നല്‍കുകയും ചെയ്യും”. (ഏശയ്യാ 19 -22)
ന്യൂജേഴ്‌സി: സോമര്‍സെറ്റ്­ സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള ഇടവക വാര്‍ഷികനോമ്പുകാല ധ്യാനം മാർച്ച് 16,17,18 (വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ നടത്തപ്പെടുന്നു.
പ്രാർത്ഥനാ ജീവിതം, അനുതാപം, കുമ്പസാരം, ദൈവ വചനശക്തി, പരിശുദ്ധാല്മാഭിഷേകം, പരിശുദ്ധ ദൈവമാതാവ് എന്നീ മേഖലകളില്‍ വചനശുശ്രൂഷകള്‍ നൽകപ്പെടും.
മാർച്ച് 16-ന് വെള്ളിയാഴ്ച വൈകീട്ട് 5- മണിക്ക് കുരിശ്ശിൻറെ വഴിയും തുടർന്ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയോടുകൂടി ഒന്നാം ദിവസത്തെ ധ്യാനത്തിനു തുടക്കം കുറിക്കും.
മാർച്ച് 17 -ന് ശനിയാഴ്ച രാവിലെ 9- മണിക്ക് വിശുദ്ധ ദിവ്യബലിയോടെ രണ്ടാം ദിവസത്തെ ധ്യാനം ആരംഭിച്ചു വൈകീട്ട് 5- മണിയോടെ പര്യവസാനിക്കും.
മാർച്ച് 18 -ന് ഞായറാഴ്ച വിശുദ്ധ യൗസേപ്പിതാവിൻറെ മരണത്തിരുനാൾ ഇടവകസമൂഹം ആഘോഷിക്കുമ്പോൾ രാവിലെ 9:30- ന് ആഘോഷമായ തിരുനാൾ ദിവ്യബലിയോടെ ഇന്നേ ദിവസത്തെ ധ്യാനത്തിന് തുടക്കം കുറിക്കും. വൈകീട്ട് 5- മണിയോടെ ഇടവകയിൽ മൂന്നു ദിവസമായി നടന്നു വരുന്ന ധ്യാന പരിപാടികൾ അവസാനിക്കും.
അനുഗ്രഹീത വചന പ്രഘോഷകനും, കർമലീത്താ സഭാംഗവുമായ ഫാദര്‍.ദേവസി കാനാട്ടാണ് ഈ വർഷത്തെ ധ്യാനത്തിന് വചന ശുസ്രൂഷകൾ നയിക്കുന്നത്. തൃശൂർ ജെറുസലേം ധ്യാന കേന്ദ്രത്തിന്റ അഡ്മിനിസ്ട്രേറ്റർ ആയി സേവനമനുഷ്ഠിച്ചിരുന്ന ഫാ. ദേവസിയ കാനാട്ട് കഴിഞ്ഞ മൂന്നു വർഷങ്ങളായി കെൺടക്കിയിലെ ബുർക്സ്‌വിൽ ഹോളി ക്രോസ്സ് ദേവാലയത്തിൽ പാസ്റ്റർ ആയി സേവനം അനുഷ്ഠിക്കുന്നു.
ധ്യാനത്തിന് ഒരുക്കമായി ഇടവകാംഗങ്ങൾ ദിവസവും പ്രത്യക ദിവ്യ കാരുണ്യ പ്രാർത്ഥനകൾ നടത്തിവരുന്നു.
17, 18 (ശനി, ഞായർ) ദിവസങ്ങളിൽ ഇടവകയിലെ യുവാക്കൾക്കും, കുട്ടികൾക്കുമായി പ്രശസ്ത നാഷണൽ ടീൻ, യംഗ് അഡൽട്ട് സ്പീക്കർ, റിട്രീറ്റ് ലീഡർ, ഇവാഞ്ചിലേറ്റർ അലക്സ് ഗോട്ടി ജൂനിയർ നയിക്കുന്ന ക്ലാസുകൾ ഇതോടൊപ്പം പ്രത്യകമായി നടത്തപ്പെടും.
വലിയ നോമ്പിന്­ ഒരുക്കമായി നടത്തപ്പെടുന്ന വചനാഭിഷേക ധ്യാനത്തിൽ ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുത്ത്­ ആത്മീയ ഉണര്‍വ്വ് നേടാന്‍ ഏവരേയും സ്‌­നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ലിഗോറി ജോൺസൺ ഫിലിപ്സ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : മിനേഷ് ജോസഫ്­ (ട്രസ്റ്റി) (201) 978­-9828, മേരിദാസന്‍ തോമസ്­ (ട്രസ്റ്റി (201) 912-­6451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി ) (732) 762-6744, സാബിന്‍ മാത്യൂ (ട്രസ്റ്റി ) (848) 391-8461
വെബ് :www.stthomassyronj.org
RELATED ARTICLES

Most Popular

Recent Comments