Thursday, March 28, 2024
HomeAmericaടെക്‌സസ് പ്രൈമറി ഇന്ത്യന്‍ വംശജരില്‍ ആശ്വാസ വിജയം കുല്‍കര്‍ണിക്ക് മാത്രം.

ടെക്‌സസ് പ്രൈമറി ഇന്ത്യന്‍ വംശജരില്‍ ആശ്വാസ വിജയം കുല്‍കര്‍ണിക്ക് മാത്രം.

പി. പി. ചെറിയാന്‍.
ഹൂസ്റ്റണ്‍ : മാര്‍ച്ച് ആറിന് ടെക്‌സസില്‍ നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് മത്സരിച്ച ഇന്ത്യന്‍ വംശജരില്‍ കുല്‍കര്‍ണിക്ക് (39) മാത്രം ആശ്വാസ വിജയം. ടെക്‌സസ് 22 കണ്‍ഗ്രിഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക് ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായി മത്സരിച്ച കുല്‍കര്‍ണി 31.8 ശതമാനം വോട്ടുകള്‍ നേടി മെയ് 22 ന് നടക്കുന്ന റണ്‍ ഓഫില്‍ സ്ഥാനം പിടിച്ചു. 24.3 ശതമാനം വോട്ടുകള്‍ നേടിയ ലറ്റീഷ പള്‍മറെയാണ് റണ്‍ ഓഫില്‍ കുല്‍കര്‍ണി നേരിടുക.
9000 പേര്‍ അനുകൂലമായി വോട്ടു രേഖപ്പെടുത്തിയത് അര്‍ഹിക്കുന്ന അംഗീകാരമാണെന്നും, അതില്‍ അഭിമാനിക്കുന്നുവെന്നും കുല്‍കര്‍ണി പറഞ്ഞു. 1977 ല്‍ ഒരു ഗ്രാമില്‍ താഴെ കൊക്കെയിന്‍ കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിരുന്നു എന്ന് കുല്‍കര്‍ണി തന്നെ വെളിപ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യയില്‍ നിന്നും എത്തിയ നോവലിസ്റ്റും പിതാവുമായ വെങ്കിടേഷ് കുല്‍കര്‍ണിയുടേയും മാതാവ് മാര്‍ഗരറ്റിന്റേയും കൂടെ ഹൂസ്റ്റണിലാണ് ബാല്യകാലം ചിലവഴിച്ചതെന്ന് കുല്‍കര്‍ണി അഭിമാനത്തോടെ ഓര്‍ക്കുന്നു. 1980 ലാണ് ഹൂസ്റ്റണില്‍ താമസമാക്കിയത്. ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയിട്ടുള്ള കുല്‍കര്‍ണി 14 വര്‍ഷത്തോളം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡിപ്ലോമേറ്റായിരുന്നു. ഇന്ത്യന്‍ വംശജരായ റോഷില്‍ റോവ് ജി (റിപ്പബ്ലിക്കന്‍ 1േെ കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റ്), സില്‍ക്കി മാലിക്ക് (ഡമോക്രാറ്റ് 2ിറ കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റ്) ചേതന്‍ പാണ്ഡ (ഡമോക്രാറ്റ് 25 കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റ്) എന്നിവര്‍ പ്രൈമറിയില്‍ പരാജയപ്പെട്ടു. ഫോര്‍ട്ട്ബന്റ് കൗണ്ടി കോര്‍ട്ട് ജഡ്ജിയായി മത്സരിച്ച മലയാളി ജൂലി മാത്യു എതിരില്ലാതെ പ്രൈമറിയില്‍ വിജയിച്ചു.2
RELATED ARTICLES

Most Popular

Recent Comments