Tuesday, May 7, 2024
HomeAmericaപിന്റോ കണ്ണമ്പള്ളിൽ വേൾഡ് മലയാളി കൗണ്‍സിൽ ന്യൂജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ്,തങ്കമണി അരവിന്ദൻ ചെയർപേഴ്സൺ.

പിന്റോ കണ്ണമ്പള്ളിൽ വേൾഡ് മലയാളി കൗണ്‍സിൽ ന്യൂജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ്,തങ്കമണി അരവിന്ദൻ ചെയർപേഴ്സൺ.

പിന്റോ കണ്ണമ്പള്ളിൽ വേൾഡ് മലയാളി കൗണ്‍സിൽ ന്യൂജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ്,തങ്കമണി അരവിന്ദൻ ചെയർപേഴ്സൺ.

ജിനേഷ് തമ്പി.
ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗണ്‍സിൽ ന്യൂ ജഴ്‌സി പ്രോവിൻസിന്റെ 2018-2020 ലേക്കുള്ള പുതിയ ഭരണസമിതി ശ്രീ .പിന്റോ കണ്ണമ്പള്ളിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. തങ്കമണി അരവിന്ദനാണ് പുതിയ ചെയർപേഴ്സൺ
മാർച്ച് അഞ്ച് ഞായറാഴ്‌ച ന്യൂജേഴ്സിയിലെ എഡിസൺ ഹോട്ടലിൽ സംഘടിപ്പിച്ച വേൾഡ് മലയാളി കൗണ്‍സിൽ ന്യൂജേഴ്‌സി പ്രൊവിൻസ് ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ എെകകണ്ഠൃേന തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പു കമ്മീഷണർ ശ്രീ ജോൺ തോമസിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ സുഗമമായി പൂർത്തിയാക്കി പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു
മുൻ ഗ്ലോബൽ ചെയർമാനും അഡ്വൈസറി ബോർഡ് മെംബറുംകൂടിയായ ശ്രീ.ഡോ. ജോർജ് ജേക്കബ് പുതിയ ഭരണ സമിതി അംഗങ്ങൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു അധികാരമേൽപിച്ചു
2018-2020 ലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ഭരണസമിതി ചുവടെ :
തങ്കമണി അരവിന്ദൻ (ചെയർപേഴ്സൺ) . പിന്റോ കണ്ണമ്പള്ളിൽ (പ്രസിഡന്റ്), വിദ്യ കിഷോർ (സെക്രട്ടറി), ശോഭ ജേക്കബ് (ട്രഷറർ) , ഡോ.ഗോപിനാഥന്‍ നായർ (വൈസ് ചെയർമാൻ), സുധീര്‍ നമ്പ്യാര്‍ ( വൈസ് ചെയർമാൻ), ഷീല ശ്രീകുമാർ ( വൈസ് ചെയർപേഴ്സൺ) ) , ഫിലിപ്പ് മാരേട്ട് (വൈസ് പ്രസിഡന്റ്) , ജിനേഷ് തമ്പി ((വൈസ് പ്രസിഡന്റ്), മിനി ചെറിയാൻ (ജോയിന്റ് സെക്രട്ടറി), തോമസ് മൊട്ടക്കൽ (ബിസിനസ് ഫോറം പ്രസിഡന്റ് ), ഷൈനി രാജു (വനിതാ ഫോറം പ്രസിഡന്റ് ), എലിസബത്ത് അമ്പിളി കുര്യൻ (വനിതാ ഫോറം സെക്രട്ടറി), രാജൻ ചീരൻ ( കൾച്ചറൽ ഫോറം പ്രസിഡന്റ്) , ജേക്കബ് ജോസഫ് (കൾച്ചറൽ ഫോറം സെക്രട്ടറി ) , സോബിൻ ചാക്കോ (ചാരിറ്റി ഫോറം പ്രസിഡന്റ്) , ജിനു അലക്സ് (ചാരിറ്റി ഫോറം സെക്രട്ടറി ) , ഡോ ഷിറാസ് യൂസഫ് (ഹെൽത്ത് ഫോറം പ്രസിഡന്റ് ), ബിനു മാത്യു (യൂത്ത് ഫോറം പ്രസിഡന്റ്) , അഡ്വൈസറി ബോർഡ് മെംബേർസ് (ഡോ ജോർജ് ജേക്കബ് , ഡോ സോഫി വില്‍സന്‍, ഡോ ടി വി ജോൺ ), തിരഞ്ഞെടുപ്പു കമ്മീഷണർ (ജോൺ തോമസ്),
ജനറൽ ബോഡി മീറ്റിംഗിൽ മുൻ ഭരണസമിതിയിൽ സെക്രട്ടറി ചുമതല നിറവേറ്റിയിരുന്ന പിന്റോ കണ്ണമ്പള്ളിൽ സദസിനു മുൻപാകെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .ട്രഷറർ ശോഭ ജേക്കബ് ട്രഷറർ റിപ്പോർട്ട് സമർപ്പിച്ചു സംസാരിച്ചു
പ്രവർത്തനോൽഘാടന ചടങ്ങുകളുടെ ഭാഗമായി നടന്ന ഉത്ഘാടന ചടങ്ങിൽ ഡോ സോഫി വിൽസൺ ആയിരുന്നു എം സി ചുമതല നിറവേറ്റിയത് . പരിപാടികളുടെ ആമുഖമായി നടന്ന സ്വാഗത പ്രസംഗത്തിൽ വൈസ് പ്രസിഡന്റ് ജിനേഷ് തമ്പി ചടങ്ങിൽ പങ്കെടുത്ത എല്ലാ അതിഥികളെയും ഊഷ്മളമായി സ്വാഗതം ചെയ്തു . പിന്നീട് ചെയർപേഴ്സൺ തങ്കമണി അരവിന്ദൻ , പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സംയുക്തതമായി നിലവിളക്കിനു തിരിനാളം കൊളുത്തി 2018 – 2020 പ്രവർത്തനോൽഘാടന ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു
മുൻ ചെയർമാനും , ഇപ്പോഴത്തെ ബിസിനസ് ഫോറം പ്രസിഡന്റ്റുമായ ശ്രി. തോമസ് മൊട്ടക്കൽ ഐക്യത്തിൻന്റെയും ഒരുമയുടെയും കാഹളം മുഴക്കി മുൻവർഷങ്ങളിൽ WMC ന്യൂജേഴ്‌സി കാഴ്ചവെച്ച ഒരുമയുടെ സന്ദേശം വരും വർഷങ്ങളിലും നിലനിൽക്കേണ്ട ആവശ്യകതയിൽ ഊന്നി യോഗത്തിൽ സംസാരിച്ചു .
ചെയർപേഴ്സൺ തങ്കമണി അരവിന്ദൻ പുതിയ കമ്മിറ്റിക്കു വിജയാശംസകൾ നേരുന്നതിനൊപ്പം , താൻ പ്രസിഡന്റ് ആയിരുന്ന മുൻ കമ്മിറ്റിയിൽ തനിക്കു അകമഴിഞ്ഞ് പിന്തുണ നൽകിയ എല്ലാ കമ്മിറ്റി അംഗങ്ങളെയും പേരെടുത്തു പറഞ്ഞു നന്ദി പ്രകാശിപ്പിച്ചു .ഐക്യത്തിന്റെ നേർകാഴ്ചയായി ന്യൂജേഴ്‌സി പ്രൊവിൻസ് മറ്റു വേൾഡ് മലയാളീ കൌൺസിൽ പ്രൊവിൻസുകൾക്കു മാതൃകയാവുകയും, ഓഗസ്റ്റിൽ നടക്കുന്ന വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ കോൺഫറൻസിന് ആതിഥ്യമരുളാൻ ന്യൂജേഴ്‌സി പ്രൊവിൻസിനെ പ്രവർത്തന മികവിന്റെ മികവിൽ തെരഞ്ഞെടുത്തിൽ തങ്കമണി അരവിന്ദൻ അഭിമാനവും രേഖപ്പെടുത്തി
പുതിയതായി സ്ഥാനോഹരണം ചെയ്ത പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളിൽ തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിൽ നന്ദി രേഖപെടുത്തിയതിനു ശേഷം പുതിയ ഭരണസമിതിയിൽ താൻ വിഭാവനം ചെയുന്ന കർമ്മപദ്ധതികളുടെ വിശദമായ രൂപരേഖ സദസിനു മുൻപാകെ അവതരിപ്പിച്ചു.
മലയാളി സമൂഹത്തിനും പ്രത്യേകിച്ച് അമേരിക്കയിൽ വളർന്നുവരുന്ന നമ്മുടെ പുതിയ തലമുറയുടെ ക്ഷേമത്തിനും , നാട്ടിൽ നിന്നും കുടിയേറി അമേരിക്കയിൽ വരുന്ന മലയാളികൾ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും പരിഹരിക്കാനുള്ള നൂതനമായ പദ്ധതികളും , വനിതകളുടെ ക്ഷേമത്തിനായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വൈവിധ്യമായ പ്രോഗ്രാമുകളും , നാട്ടിലെ നിർധനരും , നിരാലംബർക്കും കൈത്താങ്ങായി പ്രാവർത്തികമാക്കാൻ ലക്ഷ്യമിടുന്ന പരിപാടികളും മുൻനിർത്തി പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളിൽ അവതരിപ്പിച്ച മാർഗരേഖ സദസ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
പ്രവാസി മലയാളികളുടെ നന്മയ്ക്കും ക്ഷേമത്തിനുമായും, അമേരിക്കയിൽ വളർന്നുവരുന്ന നമ്മുടെ പുതിയ തലമുറ ഉത്തമ പൗരന്മാരായി വളർന്നു വരുന്നതിനും ഉതകും വിധം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന എല്ലാ പരിപാടികൾക്കും പിന്റോ കണ്ണമ്പള്ളിൽ വ്യക്തിപരമായും, എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരിലും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു
പുതിയ ഭരണസമിതിക്ക് ആശംസകളും ഭാവുകങ്ങളും നേർന്നു കൊണ്ട് അനിയൻ ജോർജ്(KCCNA പ്രസിഡന്റ്), ജോൺ സ ക്കറിയ (മുൻ WMC അഡ്വൈസറി ബോർഡ് മെമ്പർ), ജെയിംസ് ജോർജ് (KANJ പ്രസിഡന്റ്) , ജയ് കുളമ്പിൽ (മുൻ KANJ പ്രസിഡന്റ്), മാലിനി നായർ (പ്രമുഖ നർത്തകിയും,മുൻ KANJ പ്രസിഡന്റ്) , അനില്‍ പുത്തന്‍ചിറ (ജസ്റ്റിസ് ഫോർ ഓൾ ട്രഷറർ,മുൻ WMC NJ പ്രൊവിൻസ് സെക്രട്ടറി ), റോയ് മാത്യു (Kanj അഡ്വൈസറി ബോർഡ് മെമ്പർ,മുൻ KANj പ്രസിഡന്റ്),അജിത് കുമാർ ഹരിഹരൻ (മുൻ KANJ വൈസ് പ്രസിഡന്റ്),ഡോ സുജ ജോസ് (MANJ പ്രസിഡന്റ്), സജിമോൻ ആന്റണി (മുൻ MANJ പ്രസിഡന്റ് ), ഫ്രാൻസിസ് തടത്തിൽ (മുൻ ദീപിക പത്രം ബ്യുറോ ചീഫ്) , മധു രാജൻ (IPCNA നാഷണൽ പ്രസിഡന്റ്) , സുനിൽ ട്രൈ സ്റ്റാർ ( മീഡിയ ലോജിസ്റ്റിക്, ഇന്ത്യ ലൈഫ് ആൻഡ് ടൈംസ് മാസിക) , രാജൻ ചീരൻ ( മിത്രാസ് ഗ്രൂപ്പ് ,ഫ്‌ളവേഴ്‌സ് ചാനൽ) , മധു ചെറിയേടത് (KHNJ ), നീന സുധീർ (KEAN ട്രഷറർ) എന്നിവർ സംസാരിച്ചു
അമേരിക്കൻ മാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ സുനിൽ ട്രൈ സ്റ്റാർ ( മീഡിയ ലോജിസ്റ്റിക്, ഇന്ത്യ ലൈഫ് ആൻഡ് ടൈംസ് മാസിക), രാജു പള്ളത് (ഏഷ്യാനെറ്റ് ), മധു രാജൻ (IPCNA നാഷണൽ പ്രസിഡന്റ്) , രാജൻ ചീരൻ (ഫ്‌ളവേഴ്‌സ് ചാനൽ) എന്നിവർ ചടങ്ങിൽ സജീവസാന്നിധ്യമായിരുന്നു. സോബിൻ ചാക്കോ ഫോട്ടോഗ്രാഫി , ഫിലിപ്പ് മാരേട്ട് (കേരള വിഷൻ) സൗണ്ട് സിസ്റ്റം ഉത്തരവാദിത്വങ്ങൾ നിറവേറ്റി
വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ചടങ്ങിൽ പങ്കെടുത്ത എല്ലാ വനിതകളെയും പുഷ്പാഹാരം നൽകി ആദരിച്ചത് വ്യത്യസ്ത ദൃശ്യാനുഭവമായി
ഗായകൻ സിജി ആനന്ദ് തനതായ ശൈലിയിൽ ശ്രുതിമധുരമായ ഗാനാലാപനത്തിലൂടെ സദസിനെ ത്രസിപ്പിച്ചു
ഡോ ഗോപിനാഥൻ നായർ , ശ്രീ അനിയൻ ജോർജ് എന്നിവർ പരിപാടിയുടെ നടത്തിപ്പിനായി എഡിസൺ ഹോട്ടലിൽ വേദി സംഘടിപ്പിക്കുന്നതിനും , ഹാൾ സജീകരണത്തിനും നേതൃത്വം കൊടുത്തു . നിഷാദ് ബാലൻ ചടങ്ങിനായുള്ള ഹാളിലെ എല്ലാ ഒരുക്കങ്ങളിലും സജീവമായി പങ്കെടുത്തു
സെക്രട്ടറി വിദ്യ കിഷോർ വോട്ട് ഓഫ് താങ്ക്സ് രേഖപ്പെടുത്തി ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചതിനു ശേഷം റോയൽ ഇന്ത്യ കാറ്ററിംഗ് ഗ്രൂപ്പ് ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടിക്രമങ്ങൾക്കു തിരശീല വീണു
RELATED ARTICLES

Most Popular

Recent Comments