ചുരുട്ട്. (കവിത)

ചുരുട്ട്. (കവിത)

0
520
ജോൺ ചരുവിള.(Street Light fb group)
ചുരളഴിയുന്ന ചുരുട്ടുകൾ
കറക്കുന്ന ചുണ്ടുകൾ,
ചവച്ചു തുപ്പിയക്കറകൾ
ചുവരിൽ കാണാം.
ചോര തുപ്പിയ യൗവനങ്ങൾ
ചോരാത്ത മച്ചിൻ പുറങ്ങളിൽ
മേയുന്നതു കാണാം.
ചുരികയിൽ ചുരുക്കിയ
വാക്കുകൾ
കാതുക്കൂർപ്പിക്കുന്നതു കാണാം.
പുതുമയുടെ ചുവരെഴുത്തുകാരന്റെ
കാലിൽ തളകളും കാണാം.
നീലാകാശ വീഥികളിൽ
വട്ടമിട്ടു പറക്കും പരുന്തുകൾ.
കിരാതന്റെ ഭൂമിയിൽ കഴുകൻമാർ
നൃത്തം വെക്കുന്നത് കാണാം.
വെന്തുരുകിയ ധരണിയിൽ
പിറന്നു വീണതെല്ലാം
പുകയുടെ സന്തതികൾ.
ശുദ്ധവായുവിന് നീളംവെച്ച
കുഴലൂത്തുകൾ
നിരാശയുടെ പടിവാതിൽ
വെട്ടി കടലാക്കിയ
ആധുനികതകൾ കാണാം.
കാണാപുറങ്ങൾ വായിച്ച
കവിയായി ഞാനുമൊരു ജൻമം
കൊള്ളുമിനിയുമെരിഞ്ഞടങ്ങാത ചുരുട്ടുമായി…. X

Share This:

Comments

comments